September 8, 2025

കാനഡ ഡിജിറ്റല്‍ സേവന നികുതി ഒഴിവാക്കി

0
images (1) (9)

ഗൂഗിള്‍, മെറ്റ, ആമസോണ്‍, ആപ്പിള്‍ തുടങ്ങിയവ ഉൾ പ്പെടെയുള്ള യുഎസ് സാങ്കേതിക സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് കാനഡ ഏര്‍പ്പെടുത്തിയഡിജിറ്റല്‍ സേവന നികുതി പിന്‍വലിച്ചു. നികുതി പ്രാബല്യത്തില്‍ വരുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് പിന്‍വലിച്ചത്. ഈ നീക്കത്തിന്റെ ലക്ഷ്യം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നികുതിക്ക് മറുപടിയായി നിര്‍ത്തിവച്ച യുഎസുമായുള്ള സ്തംഭിച്ച വ്യാപാര ചര്‍ച്ചകള്‍ പുനരുജ്ജീവിപ്പിക്കുക എന്നതാണ്.നികുതി പ്രാബല്യത്തില്‍ വന്നിരുന്നുവെങ്കില്‍ കമ്പനികള്‍ക്ക് ഇത് വന്‍ ബാധ്യതയാകുമായിരുന്നു. കനേഡിയന്‍ ഉപയോക്താക്കളില്‍ നിന്നുള്ള ഡിജിറ്റല്‍ സേവന വരുമാനത്തിന്റെ 3 ശതമാനമാണ് ലെവിയായി നിശ്ചയിച്ചിരുന്നത്. 2022 മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നികുതി നടപ്പാക്കാനായിരുന്നു പദ്ധതി.ഇതിനെതുടര്‍ന്ന് യുഎസുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വ്യക്തമാക്കി. കാര്‍ണിയും ട്രംപും .ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ സമ്മതിച്ചതായി കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.’ഡിജിറ്റല്‍ സേവന നികുതി പിന്‍വലിക്കുന്നത് അമേരിക്കയുമായുള്ള പുതിയ സാമ്പത്തിക, സുരക്ഷാ ബന്ധത്തിന്റെ ചര്‍ച്ചകളില്‍ നിര്‍ണായക പുരോഗതി കൈവരിക്കാന്‍ സഹായിക്കും,’ കനേഡിയന്‍ ധനമന്ത്രി ഫ്രാങ്കോയിസ്-ഫിലിപ്പ് ഷാംപെയ്ന്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.അമേരിക്കയുടെ അയല്‍ക്കാരായ കാനഡയില്‍ നിന്നുള്ള സാധനങ്ങള്‍ക്ക് ട്രംപ് ഏര്‍പ്പെടുത്തിയ തീരുവ വർദ്ധനവ് ലഘൂകരിക്കുന്നതിനെക്കുറിച്ച് കാനഡയും യുഎസും ചര്‍ച്ച ചെയ്തു കൊണ്ടിരിക്കുകയാണ്.ട്രംപ് സ്റ്റീല്‍, അലുമിനിയം തുടങ്ങിയവയ്ക്ക് 50 ശതമാനം തീരുവയും ഓട്ടോകള്‍ക്ക് 25 ശതമാനം തീരുവയും ഏര്‍പ്പെടുത്തുന്നുണ്ട്. മിക്ക രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിക്ക് അദ്ദേഹം 10 ശതമാനം നികുതിയും ഏര്‍പ്പെടുത്തിയിട്ടുണ്ട് , എന്നിരുന്നാലും അദ്ദേഹം നിശ്ചയിച്ച 90 ദിവസത്തെ ചര്‍ച്ചാ കാലയളവ് അവസാനിച്ചതിന് ശേഷം ജൂലൈ 9 ന് നിരക്കുകള്‍ ഉയര്‍ത്താന്‍ അദ്ദേഹത്തിന് കഴിയും.

Leave a Reply

Your email address will not be published. Required fields are marked *