ബിസിനസ് കേരള: ഗള്‍ഫ് ഇന്ത്യന്‍ ട്രേഡ് എക്സ്പോ 23, 24 തീയതികളില്‍
സംരംഭക കൂട്ടായ്മയായ ബിസിനസ് കേരളയുടെ രണ്ടാമത്തെ ട്രേഡ് എക്സ്പോ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ ഡിസംബര്‍ 23, 24 തീയതികളില്‍ കോഴിക്കോട് നടക്കും.സംരംഭങ്ങളുടെ പുനരുജ്ജീവനം, നൂതന സംരംഭ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക, ബ്രാന്‍ഡ്/പ്രോഡക്റ്റ് ലോഞ്ച്, ഫ്രാഞ്ചൈസി വിതരണം എന്നിവയാണ് എക്സ്പോയിലൂടെ ലക്ഷ്യമിടുന്നത്.
മെഷിനറീസ്, ഓട്ടോമോട്ടീവ്സ്, വിദ്യാഭ്യാസം, എഫ്എംസിജി, ഇലക്ട്രോണിക്സ്, വസ്ത്രങ്ങള്‍, കോസ്മെറ്റിക്സ്, ബില്‍ഡേഴ്സ്, ഫര്‍ണിച്ചേഴ്സ്, ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ തുടങ്ങിയ മേഖലകളിലെ ബിടുബി, ബിടുസി രംഗത്തുള്ളവര്‍ പങ്കെടുക്കും.
അതെസമയം 200 ലേറെ പ്രദര്‍ശന സ്റ്റാളുകളാണ് എക്സ്പോയില്‍ സജ്ജമാക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.ബിസിനസ് അവാര്‍ഡുകള്‍, പൈപ്പ് ടോക്കുകള്‍, ഉല്‍പ്പന്ന- സേവന- ബ്രാന്‍ഡ് ലോഞ്ചുകള്‍, ബിസിനസ് പ്രസന്റേഷന്, വ്ലോഗര്‍മാരുടെ സംഗമം, ഫ്ളീ മാര്‍ക്കറ്റ് എന്നിവയും സംഘടിപ്പിക്കും.
തങ്ങളുടെ ബിസിനസിനെ പരിചയപ്പെടുത്താനും നിക്ഷേപകരെ കണ്ടെത്താനുമുള്ള വേദി കൂടിയാകുമിതെന്ന് സംഘാടകര്‍ വ്യക്തമാക്കി. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങള്‍ക്ക്: +91 7511 188 200,7511 199 201. വെബ്സൈറ്റ്: www.gulfindianexpo.com.
