March 18, 2026

ബിഎസ്‌എൻഎല്‍ വൈ ഫൈ കോളിംഗ് രാജ്യവ്യാപകമാക്കി

0
images (1) (5)

ന്യൂഡല്‍ഹി: വൈ ഫൈ കോളിംഗ് എന്നറിയപ്പെടുന്ന വോയ്സ് ഓവർ വൈ ഫൈ (VoWiFi) രാജ്യവ്യാപകമാക്കിയതായി ബിഎസ്‌എൻഎല്‍.സെല്ലുലർ നെറ്റ് വർക്കുകളുടെ സഹായമില്ലാതെ വൈ ഫൈ നെറ്റ് വർക്കിലൂടെ വോയ്സ് കോളുകള്‍ നടത്താനും സന്ദേശങ്ങള്‍ അയയ്ക്കാനും സാധിക്കുന്ന സംവിധാനമായ വൈ ഫൈ കോളിംഗ് ഇന്ത്യയിലെ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭ്യമായെന്ന് ബിഎസ്‌എൻഎല്‍ അറിയിച്ചു.

ദുർബലമായ മൊബൈല്‍ സിഗ്നലുള്ള പ്രദേശങ്ങളില്‍ വ്യക്തവും വിശ്വസനീയവുമായ കണക്ടിവിറ്റി ഉറപ്പാക്കാൻ വോയ്സ് ഓവർ വൈ ഫൈ ഉപഭോക്താക്കളെ സഹായിക്കുന്നുണ്ട്. അതെസമയം മിക്ക സ്മാർട്ട്ഫോണുകളിലും വോയ്സ് ഓവർ വൈ ഫൈ സംവിധാനം ലഭ്യമാണ്.

ഇതിനായി ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണുകളില്‍ വൈ ഫൈ കോളിംഗ് ഓപ്ഷൻ പ്രവർത്തനക്ഷമമാക്കിയാല്‍ മതി. സഹായത്തിനായി ഉപഭോക്താക്കള്‍ക്ക് അടുത്തുള്ള ബിഎസ്‌എൻഎല്‍ ഉപഭോക്തൃ സേവനകേന്ദ്രം സന്ദർശിക്കാമെന്നും അല്ലെങ്കില്‍ 18001503 ഹെല്‍പ്ലൈനില്‍ ബന്ധപ്പെടാമെന്നും ബിഎസ്‌എൻഎല്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *