February 1, 2026

പുതിയ ഉപഭോക്താക്കള്‍ക്ക് ദീപാവലി സമ്മാനവുമായി ബിഎസ്‌എൻഎല്‍

0
n6854351971760685405992d45f6338c4273fb40fa4f7ed7b6e5e99512586a6851e2ff44f3e20cc4e7d175b

ഈ ദീപാവലി ആഘോഷമാക്കാൻ പുത്തൻ സമ്മാനങ്ങളുമായി ഉപഭോക്താക്കളെ കാത്തിരിക്കുകയാണ് ബി എസ് എൻ എല്‍. നിരക്ക് കുത്തനെ ഉയർത്തി ഉപഭോക്താക്കളുടെ നട്ടെല്ലൊടിച്ച ജിയോക്കും എയർടെല്ലിനും വെല്ലുവിളി ഉയർത്തിയാണ് കൂടുതല്‍ കസ്റ്റമേഴ്‌സിനെ ആകർഷിക്കാൻ ദീപാവലി ഓഫറുകളുമായി ബി എസ് എൻ എല്‍ കളത്തിലിറങ്ങിയത്.

സൗജന്യ 4 ജി സേവനങ്ങള്‍ക്കൊപ്പം ആദ്യത്തെ ഒരു മാസത്തേക്ക് അണ്‍ലിമിറ്റഡ് കോളിംഗ്, പ്രതിദിനം 2 ജിബി ഡാറ്റ തുടങ്ങിയവ സൗജന്യമായി ലഭിക്കും. ആദ്യമായി പ്രീപെയ്ഡ് കണക്ഷൻ എടുക്കുന്ന ഉപയോക്താക്കള്‍ക്കായിട്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ വാർത്താവിനിമയ കമ്പനിയായ ബിഎസ്‌എൻഎല്‍ ഉത്സവകാല ഓഫറുമായി എത്തിയിരിക്കുന്നത്.

ആദ്യമായി ബി എസ് എൻ എല്‍ സിം എടുക്കുന്നവർക്ക് ഈ പ്ലാൻ പ്രകാരം ആദ്യത്തെ ഒരു മാസത്തേക്ക് (30 ദിവസം) ദിനേന 2 ജിബി ഡാറ്റയും പരിധിയില്ലാത്ത കോളിംഗ് സേവനങ്ങളും ഫ്രീയായി ലഭിക്കും. ഇന്ത്യയിലെ എല്ലാ സർക്കിളുകളിലും ഒക്ടോബർ 15 മുതല്‍ നവംബർ 15 വരെ ഈ ഓഫർ ലഭ്യമാണ്. വെറും ഒരു രൂപ ടോക്കണ്‍ തുകയായി നല്‍കി ആർക്ക് വേണമെങ്കിലും പുതിയ സിം എടുക്കാനാവും.

Leave a Reply

Your email address will not be published. Required fields are marked *