June 8, 2025

BiTV സേവനം ആരംഭിച്ച് ബിഎസ്എന്‍എല്‍; 450ലധികം ലൈവ് ടിവി ചാനലുകളും ഒടിടി കണ്ടന്‍റുകളും സൗജന്യമായി

0
images (15)

മുംബൈ: രാജ്യത്തുടനീളം പുതിയ സൗജന്യ ഇന്‍റര്‍നെറ്റ് ടിവി സേവനം അവതരിപ്പിച്ച് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍). BiTV എന്ന പേരിൽ അവതരിപ്പിച്ച ഈ മൊബൈല്‍ സേവനം 450ലേറെ ലൈവ് ടിവി ചാനലുകളിലേക്ക് ആക്‌സസ് നല്‍കും. ഉപഭോക്താക്കൾക്ക് മികച്ച വിനോദാനുഭവം നൽകുക എന്നതാണ് ബിഎസ്എന്‍എല്ലിന്റെ ലക്ഷ്യം. ലൈവ് ടിവി ചാനലുകള്‍ മാത്രമല്ല, ഒടിടി പ്ലാറ്റ്‌ഫോമിലെ കണ്ടന്‍റുകളും BiTV വഴി ലഭ്യമാകും. പുതുച്ചേരിയില്‍ നടത്തിയ വിജയകരമായ പരീക്ഷണത്തിനുശേഷമാണ് BiTV രാജ്യവ്യാപകമായി ആരംഭിച്ചത്. ഒടിടിപ്ലേ എന്ന സ്ട്രീമിങ് പ്ലാറ്റ്‌ഫോമുമായി സഹകരിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നത്. ബിഎസ്എന്‍എല്‍ വെബ്‌സൈറ്റില്‍ ലളിതമായ ഒരു രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയാൽ, BiTV സേവനം ഒടിടിപ്ലേ ആപ്ലിക്കേഷനിൽ ലഭ്യമാകും സർവജനീന ടെലികോം സേവനദാതാവായ ബിഎസ്എന്‍എല്ലിന്റെ ഡയറക്ട്-ടു-മൊബൈല്‍ (D2M) സേവനമാണ് BiTV ഉപഭോക്താക്കൾക്ക് 450-ലധികം ടിവി ചാനലുകൾ ഈ സേവനത്തിലൂടെ സൗജന്യമായി ലഭിക്കും അധിക ചെലവൊന്നുമില്ലാതെ മൊബൈല്‍ ഫോണുകളില്‍ തത്സമയം ഇത്രയും ചാനലുകള്‍ ലഭ്യമാകുന്നത് ഡിടിഎച്ച്, കേബിള്‍ ടിവി മേഖലകളുടെ ഭാവിയെ ബാധിക്കാനിടയുള്ള ഒരു മാറ്റമായി കാണപ്പെടുന്നു 2024 ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ച ഏഴ് പുതിയ സേവനങ്ങളിൽ BiTV ഉൾപ്പെട്ടിരുന്നു. ഇതിനൊപ്പം, ഫൈബർ അടിസ്ഥാനമാക്കിയുള്ള ഐഎഫ്‌ടിവി (IFTV) എന്ന ഇന്‍ട്രാനെറ്റ് ടിവി സേവനവും കമ്പനി ഇതിനകം ആരംഭിച്ചിട്ടുണ്ട്. ബിഎസ്എന്‍എല്ലിന്റെ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കള്‍ക്ക് 500-ലധികം ടിവി ചാനലുകള്‍ സൗജന്യമായി ലഭ്യമാകുന്ന ഐഎഫ്‌ടിവി BiTVയെ പോലെ ഒരു വിപ്ലവകരമായ സേവനമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *