വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍ 277 രൂപയ്ക്കു 60 ദിവസം 120 ജിബി ഡാറ്റ!

ദില്ലി: ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ബിഎസ്എന്‍എല്‍ പുതിയതും ശ്രദ്ധേയവുമായ റീച്ചാര്‍ജ് പ്ലാനുമായി രംഗത്തെത്തി. 277 രൂപ ചെലവഴിച്ചാല്‍ 60 ദിവസത്തേക്ക് 120 ജിബി ഡാറ്റ ലഭ്യമാക്കുന്ന പദ്ധതിയാണ് കമ്പനിയുടെ വാഗ്ദാനം. ക്രിസ്മസ്, പുതുവത്സര ആഘോഷ സമയത്തെ ശ്രദ്ധിച്ച് ബിഎസ്എന്‍എല്‍ ഈ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ (വിഐ) തുടങ്ങിയ സ്വകാര്യ ടെലികോം കമ്പനികളെ വെല്ലുവിളിക്കുന്ന പ്ലാനാണിത്. ഇതില്‍ ഒരു ദിവസം ശരാശരി 2 ജിബി ഡാറ്റ ലഭിക്കും. കൂടാതെ, “കൂടുതല്‍ ഡാറ്റ, കൂടുതല്‍ ഫണ്‍” എന്ന ആശയവുമായാണ് ഈ ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. 120 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാല്‍ ഡാറ്റ വേഗം 40 കെബിപിഎസ് ആയി കുറയും. പരിമിതകാല ഓഫറായ ഈ പദ്ധതി ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്ക് 2025 ജനുവരി 16 വരെ റീച്ചാര്‍ജ് ചെയ്യാം. അതേസമയം, ബിഎസ്എന്‍എല്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ഇന്റര്‍നെറ്റ് വേഗത കുറവിനെ കുറിച്ചുള്ള പരാതികള്‍ തുടരുകയാണ്. ഈ പ്രശ്നം പരിഹരിക്കാന്‍ 4ജി സേവനങ്ങളുടെ വിന്യാസം ബിഎസ്എന്‍എല്‍ മുന്നോട്ടുകൊണ്ടുപോകുന്നു. ഇതിന്‍റെ ഭാഗമായി 60,000ത്തിലധികം 4ജി ടവറുകള്‍ സ്ഥാപിച്ചതായി കമ്പനി അറിയിച്ചു.