BSNL ഇ-സിം സൗജന്യമായി ലഭിക്കും
ബിഎസ്എൻഎൽ ഇലക്ട്രോണിക് സിം (ഇ-സിം) സേവനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി ഫിസിക്കൽ സിം കാർഡിന് പകരം ഇലക്ട്രോണിക് സിം കാർഡുകൾ സൗജന്യമായി ബിഎസ്എൻഎൽ കസ്‌റ്റമർ കെയർ കേന്ദ്രങ്ങളിൽനിന്ന് വാങ്ങാവുന്നതാണ്.
ആപ്പിൾ, ഗൂഗിൾ ഫോണുകളിലും ചില വില കൂടിയ ഫോണുകളിലുമാണ് ഇ-സിം ഉപയോഗിക്കാൻ കഴിയുക. 90% ഉപയോക്താക്കൾക്കു 4ജി സിം കഴിഞ്ഞ 5 വർഷത്തിനിടെ മാറ്റി നൽകിയിട്ടുണ്ട്. പഴയ 3ജി സിം കാർഡ് കൈവശമുള്ളവർ നിശ്ചിത ഫീസടച്ചാൽ കസ്റ്റമർ കെയർ കേന്ദ്രങ്ങളിൽനിന്ന് 4ജി സിം നൽകും.
