September 8, 2025

ജൂലൈ 24 മുതല്‍ ബ്രിഗേഡ് ഹോട്ടല്‍ വെഞ്ച്വേഴ്സ് ലിമിറ്റഡ് ഐപിഒ ഓഹരി വില്‍പന തുടങ്ങും

0
n6734773211753102592233e7b16938e48cd9be6b7d13943e221e297bb2cfe2f372073ada864804a263e0aa

2025 ജൂലൈ 24 മുതല്‍ 28 വരെ ബ്രി ഗേഡ് ഹോട്ടല്‍ വെഞ്ച്വേഴ്സ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) നടക്കും.

759.60 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത് പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 85 രൂപ മുതല്‍ 90 രൂപ വരെയാണ്. കുറഞ്ഞത് 166 ഇക്വിറ്റി ഓഹരികള്‍ക്കും തുടര്‍ന്ന് 166 ന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. അര്‍ഹരായ ജീവനക്കാര്‍ക്കായുള്ള വിഭാഗത്തില്‍ ഓഹരി ഒന്നിന് മൂന്ന് രൂപ വീതം ഡിസ്കൗണ്ട് ലഭിക്കും.

ജെഎം ഫിനാന്‍ഷ്യല്‍ ലിമിറ്റഡ്, ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ് തുടങ്ങിയവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍മാര്‍.

Leave a Reply

Your email address will not be published. Required fields are marked *