ഇൻഷുറൻസ് ബ്രോക്കിങ് രംഗത്തേക്ക് ബോബി ചെമ്മണൂർ ഇന്റർനാഷനൽ
കൊച്ചി: ബോബി ചെമ്മണൂർ ഇന്റർനാഷനൽ ഗ്രൂപ്പ് ഇൻഷുറൻസ് ബ്രോക്കിങ് രംഗത്തേക്കും. ഇൻഷുറൻസ് സേവനങ്ങൾക്കായി തുടങ്ങിയ ‘ബോ ഇൻഷുറൻസ് ബ്രോക്കേഴ്സ്’ ലിമിറ്റഡിന്റെ ഉദ്ഘാടനം ഗ്രൂപ്പ് എം ഡി ബോബി ചെമ്മണൂർ നിർവഹിച്ചു.
സാധാരണക്കാർക്ക് കൂടി ഇൻഷുറൻസ് സുരക്ഷ ലഭിക്കുന്നതിനായി ഇളവുകളും ആനുകൂല്യങ്ങളും ആസൂത്രണം ചെയ്യുമെന്നും ഒരു രൂപയ്ക്ക് പോലും ഇൻഷുറൻസിൽ ചേരാൻ സാധിക്കുന്ന വിധമുള്ള പ്ലാനുകൾ ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ്പ് സിഇഒ ഡോ.സഞ്ജയ് ജോർജ്, ബോചെ ഇൻഷുറൻസ് എംഡി നോബി തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.
