ബ്ലൗപങ്ക്റ്റ്- ബിപിഐഎന് പങ്കാളിത്തം തുടരും
കൊച്ചി: കാര്‍ ഇന്‍ഫോടെയ്ന്‍മെന്റ്, ഓഡിയോ ആക്സസറികള്‍ തുടങ്ങിവയുടെ പ്രമുഖ ബ്രാന്‍ഡായ ബ്ലൗപങ്ക്റ്റ്, ബിപിഐഎന് പ്രൈവറ്റ് ലിമിറ്റഡുമായുള്ള പങ്കാളിത്തം 15 വര്‍ഷത്തേക്കുകൂടി നീട്ടി.27 വര്‍ഷമായി തുടര്‍ന്നുകൊണ്ടിരിക്കുന്ന സഹകരണത്തിന്റെ തുടര്‍ച്ചയായാണ് പങ്കാളിത്തം 2041 വരെ നീട്ടിയത്.
കാര്‍ ഓഡിയോ, കാര്‍ ആക്സസറികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന മേഖലയിലെ ഉത്പന്നങ്ങളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിനും ഉയര്‍ന്ന നിലവാരമുള്ള ഉത്പന്നങ്ങളും അവയുടെ പരാതിരഹിത സര്‍വീസും പങ്കാളിത്തം ലക്ഷ്യമിടുന്നതായി അധികൃതർ വ്യക്തമാക്കി.
