ബിർല ഒപസ് റിപ്പോർട്ട് പുറത്തിറക്കി
കൊച്ചി: ആദിത്യ ബിർല ഗ്രൂപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ബിർല ഒപസ് പെയിന്റ്സ് 2025- ലെ ഇന്ത്യൻ ഉപഭോക്താക്കളുടെ വർണങ്ങളിലെ തെരഞ്ഞെടുപ്പുകൾ വിശകലനം ചെയ്യുന്ന ബിർല ഒപസ് റീപ്ലേ റിപ്പോർട്ട് പുറത്തിറക്കി.
ദക്ഷിണേന്ത്യയിലെ ഉഷ്ണമേഖലാ കാലാവസ്ഥയും ലളിതമായ സൗന്ദര്യബോധവും വീടുകളുടെ വർണ തെരഞ്ഞെടുപ്പുകളിൽ നിർണായക സ്വാധീനം ചെലുത്തിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.കേരളത്തിൽ ഉപഭോക്താക്കൾ വെളുപ്പും ഇളം നിറങ്ങളുമാണ് കൂടുതൽ തെരഞ്ഞെടുത്തതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
