കെഎസ്ആർടിസി വരുമാനത്തിൽ വൻ കുതിപ്പ്: കോറിയർ സർവീസും പരസ്യവരുമാനവും നേട്ടമാകുന്നു

കെഎസ്ആർടിസിക്ക് ടിക്കറ്റിതര വരുമാനത്തിലൂടെ വലിയ നേട്ടം. കൊറിയർ ആൻഡ് ലോജിസ്റ്റിക്സ്, പരസ്യവരുമാനം, സിനിമാ ചിത്രീകരണത്തിനുള്ള സ്ഥലങ്ങൾ വാടകയ്ക്ക് കൊടുക്കൽ, ഹില്ലി അക്വ കുടിവെള്ളം എന്നിവയിലൂടെ അഞ്ചുകോടിയിലധികമാണ് വരുമാനം നേടിയിരിക്കുന്നത്. 2023 ജൂണിൽ കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസിലൂടെ നേടിയ വരുമാനം 20,000 രൂപ മാത്രമായിരുന്നു, എന്നാൽ ഇതേ വർഷം ആഗസ്റ്റിൽ ഇത് 17.97 ലക്ഷവും ഏപ്രിലിൽ 43.31 ലക്ഷവും സെപ്റ്റംബറിൽ 52.39 ലക്ഷവുമായി ഉയർന്നു. എറണാകുളം ഡിപ്പോയാണ് ഏറ്റവും ഉയർന്ന വരുമാനം നേടുന്നത്, ശരാശരി ദിവസം 35,000 രൂപയുടെ ബിസിനസുണ്ട്.കെഎസ്ആർടിസിയുടെ ലോജിസ്റ്റിക്സ് സർവീസ് കുറഞ്ഞ ചെലവിൽ സാധനങ്ങൾ ഉപഭോക്താക്കളുടെ കൈകളിലെത്തിക്കുന്നു. ഡിപ്പോയിൽ പാഴ്സൽ എത്തിച്ചാൽ 16 മണിക്കൂറിനുള്ളിൽ അത് ലക്ഷ്യസ്ഥാനത്ത് എത്തും. കെഎസ്ആർടിസി സ്റ്റാൻഡുകളിലും ബസുകളിലേയും പരസ്യവരുമാനം റെക്കോർഡ് തോതിലാണ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പരസ്യവഴി 30 കോടി രൂപ സമ്പാദിച്ചു. സിനിമാ ചിത്രീകരണത്തിന് സ്ഥലം വാടകയ്ക്കൊടുത്തതിലൂടെ രണ്ട് ലക്ഷം രൂപയും, ഹില്ലി അക്വ കുടിവെള്ള വിതരണത്തിലൂടെ രണ്ടുമാസത്തിനുള്ളിൽ ഒരു ലക്ഷം രൂപയും നേടിയിട്ടുണ്ട്.