ഭാരത് കണക്റ്റഡ്; ബിഎസ്എന്‍എല്ലിന്റെ 4ജി വിപുലീകരണം വേഗത്തില്‍ പുരോഗമിക്കുന്നു

ബിഎസ്എന്‍എല്ലിന്റെ 4ജി സിസ്റ്റം സ്ഥാപിക്കല്‍ അതിവേഗം പുരോഗമിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ 50,708 4ജി ടവറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും എല്ലാ ടവറുകളും 5ജി അപ്‌ഗ്രേഡിനു അനുയോജ്യമാണെന്നും വ്യക്തമാക്കുന്നു. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ കണക്കനുസരിച്ച്, 2023 ഒക്ടോബര്‍ അവസാനം വരെ സ്ഥാപിച്ച 50,708 4ജി സൈറ്റുകളില്‍ 41,957 സൈറ്റുകള്‍ ഓണ്‍-എയറിലാണ്. പുതിയ 4ജി ടവറുകള്‍ക്കായി ഉപയോഗിച്ചിരിക്കുന്ന ഉപകരണങ്ങള്‍ 5ജി സപ്പോര്‍ട്ട് ചെയ്യുന്നതാണെന്നും വ്യക്തമാക്കുന്നു. ആത്മനിര്‍ഭര്‍ ഭാരത് പ്രോജക്ടിന്റെ ഭാഗമായുള്ള 4ജി പദ്ധതികള്‍ക്കായി തദ്ദേശീയമായി വികസിപ്പിച്ച ടെക്‌നോളജിയിലാണ് ഇന്ത്യയില്‍ വിന്യാസം പുരോഗമിക്കുന്നത്. 2024 മാര്‍ച്ച് 31-ന് കേരളത്തില്‍ ബിഎസ്എന്‍എല്‍ നടത്തിപ്പിലിരിക്കുന്ന 4,360 ടവറുകളുണ്ടാകും. ഇതില്‍ 1,211 എണ്ണം വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. ടവറുകളുടെ വാടകയില്‍ നിന്ന് കേരള സര്‍ക്കിളിന് 116.43 കോടി രൂപ വരുമാനം ലഭിച്ചിട്ടുണ്ട്. ഈ വരുമാനത്തിലുള്ള നേട്ടത്തില്‍ കേരള സര്‍ക്കിള്‍ രാജ്യത്തെ രണ്ടാമത്തെ സ്ഥാനത്താണ്. ആന്ധ്രപ്രദേശ്-തെലങ്കാന സര്‍ക്കിള്‍ ഒന്നാമതാണ്.