March 22, 2026

കൊച്ചി മെട്രോ സ്‌റ്റേഷനുകളിൽ ബെവ്‌കോ ഔട്ട്‌ലെറ്റുകൾ; ആദ്യഘട്ടം വൈറ്റില, തൃപ്പൂണിത്തുറ, വടക്കേകോട്ട എന്നിവിടങ്ങളിൽ

0
images (1) (10)

കൊച്ചി മെട്രോയെ സംബന്ധിച്ച് നേട്ടമുണ്ടാക്കുന്നതാണ് പുതിയ നീക്കംവില്പന വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കൊച്ചി മെട്രോ സ്‌റ്റേഷനുകളില്‍ മദ്യവില്പന നടത്താന്‍ ബിവറേജസ് കോര്‍പറേഷന്റെ പുതിയ നീക്കം. പരീക്ഷണാടിസ്ഥാനത്തില്‍ രണ്ട് സ്റ്റേഷനുകളിലാകും ആദ്യ ഘട്ടത്തില്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നത്.ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത് വൈറ്റില, തൃപ്പൂണിത്തുറ വടക്കേകോട്ട സ്‌റ്റേഷനുകളെയാണ്.

ബെവ്‌കോയുടെ ആവശ്യപ്രകാരം കെ.എം.ആര്‍.എല്‍ ഈ സ്റ്റേഷനുകളില്‍ സ്ഥലം അനുവദിച്ചിട്ടുണ്ട്. ഈ സാമ്പത്തികവര്‍ഷം തന്നെ ഔട്ട്‌ലെറ്റ് ആരംഭിക്കാനാണ് നീക്കം. മദ്യം വില്ക്കുന്നതിന് എക്‌സൈസില്‍ നിന്നും ലൈസന്‍സ് ലഭിക്കേണ്ടതുണ്ട്.

മദ്യവില്പനശാലകള്‍ക്കുള്ള സ്ഥലം ഏറ്റെടുക്കുക ടെണ്ടര്‍ പ്രകാരമായിരിക്കും.കൊച്ചി മെട്രോയെ സംബന്ധിച്ച് നേട്ടമുണ്ടാക്കുന്നതാണ് പുതിയ നീക്കം. കൂടുതല്‍ വരുമാനം വാടകയിനത്തില്‍ ലഭിക്കും. ഈ പദ്ധതി വിജയിച്ചാല്‍ മറ്റ് മെട്രോ സ്‌റ്റേഷനുകളിലും സമാനരീതിയിലുള്ള കൗണ്ടറുകള്‍ ആരംഭിക്കാൻ പദ്ധതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *