March 22, 2026

ഡ്രൈവറില്ലാ മെട്രോ അവതരിപ്പിക്കാൻ ഒരുങ്ങി ബംഗളൂരു

0
GFuwZN7WsAAvgAp_1707305808180_1740453520723

ബംഗളൂരു ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ ഉടന്‍ പുറത്തിറക്കും. ഇതിനായി റെയില്‍വേ മന്ത്രാലയത്തില്‍ നിന്നുള്ള കൂടുതല്‍ അനുമതികള്‍ ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) കാത്തിരിക്കുകയാണ്.

ആറ് കോച്ചുകള്‍ അടങ്ങുന്ന ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ 2024 ഫെബ്രുവരി 14 ന് ചൈനയില്‍ നിന്ന് എത്തിയിരുന്നു. ഡ്രൈവറില്ലാ പ്രോട്ടോടൈപ്പ് ഉള്‍പ്പെടെ 216 കോച്ചുകള്‍ വിതരണം ചെയ്യുന്നതിനുള്ള കരാര്‍ സിആര്‍ആര്‍സി നാന്‍ജിംഗ് പുഷെന്‍ കമ്പനി ലിമിറ്റഡ് നേടി. പ്രോട്ടോടൈപ്പ് ചൈനയില്‍ നിന്ന് കൊണ്ടുവന്ന് ചൈനീസ് എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തില്‍ ഇലക്ട്രോണിക്‌സ് സിറ്റിയില്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു.

ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ ഗതാഗതം ആരംഭിച്ചുകഴിഞ്ഞാല്‍ അത് നഗരത്തിലെ പൊതുഗതാഗത സംവിധാനത്തെ ഗണ്യമായി മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ആര്‍വി റോഡിനും ബൊമ്മസാന്ദ്രയ്ക്കും ഇടയില്‍ ഓടുന്ന യെല്ലോ ലൈനിനായാണ് പദ്ധതി വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *