6.23 മില്യൺ ഡോളർ എക്സ്പോട്ട് ഓർഡറുകൾ സ്വന്തമാക്കി BEML

ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ പബ്ലിക് മേഖലാ സ്ഥാപനമാണ് BEML ലിമിറ്റഡ്.സിഐഎസ് രാജ്യങ്ങളിലേക്കും ഉസ്‌ബെക്കിസ്ഥാനിലേക്കുമാണ് കയറ്റുമതി ഓർഡറുകൾ നേടിയത്.
ഒരു CIS രാജ്യത്തേക്ക് -50 ഡിഗ്രി സെല്‍ഷ്യസിന് താഴെയുള്ള 10 ഹെവി ഡ്യൂട്ടി ബുള്‍ഡോസറുകളുടെ വിതരണത്തിനുള്ള കരാറും ഉസ്ബെക്കിസ്ഥാനിലേക്ക് ഉയര്‍ന്ന പ്രകടന ശേഷിയുള്ള Motor Grader നല്‍കുന്നതുമാണ് ബിഇഎംഎല്ലിന് ലഭിച്ചിരിക്കുന്ന കരാര്‍. ഇതോടെ, ബിഇഎംഎല്ലിന്റെ ആഗോള കയറ്റുമതി രാജ്യങ്ങളുടെ എണ്ണം 73 ആയി ഉയര്‍ന്നു.
ഈ നേട്ടം BEML-ന്റെ ആഗോള വിപണിയില്‍ വ്യാപനം, വിശ്വാസ്യത, ഒപ്പം പരിസ്ഥിതിക്ക് അനുകൂലമായ സാങ്കേതിക വിദ്യ എന്നിവയെ എല്ലാ നിലയിലും തെളിയിക്കുന്നു.
ഉസ്ബെക്കിസ്ഥാന്റെ വിപണിയിലേക്കുള്ള പ്രവേശനം തന്ത്രപരമായ നേട്ടമാണെന്ന് BEML ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ആയ ശാന്തനു റോയ് പറഞ്ഞു. ഈ ഓര്‍ഡറുകള്‍, റഷ്യയും അതിനോട് ചേര്‍ന്ന CIS രാജ്യങ്ങളിലെ സമ്പദ്വ്യവസ്ഥയെയും മൈനിംഗ് മേഖലയെയും ലക്ഷ്യമിടുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.