യു.എസില്‍ ബീഫ് വില കുതിച്ചുയരുന്നു
ജനുവരി മുതല്‍ ബീഫ് വിലയില്‍ ഒന്‍പത് ശതമാനം വര്‍ധനയെന്നാണ് യു.എസ് കൃഷിവകുപ്പിന്റെ കണക്ക്. വരള്‍ച്ച മൂലം കന്നുകാലികളുടെ എണ്ണം കുറഞ്ഞതും ഇറക്കുമതി കൂടിയതുമാണ് ബീഫ് വില ഉയരാൻ കാരണമായത്. കന്നുകാലികളുടെ എണ്ണത്തില്‍ 74 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലാണ്. ജനുവരിയിലെ കണക്കനുസരിച്ച് 87 ദശലക്ഷം കന്നുകാലികളാണ് യു.എസിലുള്ളത്. വരള്‍ച്ച മൂലം തീറ്റയുടെ ലഭ്യത കുറയുകയും വില കൂടുകയും ചെയ്തു. ഇത് കര്‍ഷകരുടെ ലാഭം കുറച്ചു.
മെക്‌സിക്കോയില്‍ നിന്നുള്ള കന്നുകാലി ഇറക്കുമതി മേയ് മുതല്‍ യു.എസ് തടഞ്ഞിരുന്നു. ഇതും വിലയില്‍ പ്രതിഫലിച്ചു. ലോകത്തെ ബീഫ് കയറ്റുമതി രാജ്യങ്ങളില്‍ മുന്‍നിരയിലാണ് യു.എസിന്റെ സ്ഥാനം. ലഭ്യത കുറഞ്ഞും ഡിമാന്‍ഡ് ഉയര്‍ന്നും നില്‍ക്കുന്നതിനാല്‍ മറ്റ് രാജ്യങ്ങളില്‍ നിന്നും ബീഫ് ഇറക്കുമതി ചെയ്യാനുള്ള ഒരുക്കത്തിലാണ് യു.എസ്.
