February 4, 2026

ബേക്ക് എക്സ്പോ നാളെ മുതൽ 12 വരെ

0
images

കൊച്ചി: ബേക്കേഴ്സ‌സ് അസോസിയേഷൻകേരള സംഘടിപ്പിക്കുന്ന ബേക്ക് എക്സ്പോ 2025 നാളെ മുതൽ അങ്കമാലി അഡ്ലക്സ് ഇന്ററർനാഷനൽ കൺവൻഷൻ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജോയ് ആലുക്കാസ് ഗ്രൂപ്പ് സിഎംഡി ജോയ് ആലുക്കാസ് നാളെ വൈകുന്നേരം നാലിന് ഉദ്ഘാടനം ചെയ്യും. എംഎസ്എംഇ ജോയിൻ്റ് ഡയറക്ടർ ആൻഡ് ഹെഡ് ജി.എസ്. പ്രകാശ് മുഖ്യാതിഥിയാകും.

ചടങ്ങിൽ, ബേക്കറി ഉടമകൾ, ജീവനക്കാർ, ഷെഫുകൾ, വിതരണക്കാർ, വ്യവസായികൾ, മൊത്തവിതരണക്കാർ, റീട്ടെയ്ലർമാർ തുടങ്ങിയവർക്ക് ബിസിനസ് മേഖലയിൽ ഏറെ പ്രയോജനകരമാകും എക്‌സ്പോയെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ബിജു പ്രേംശങ്കർ, സംസ്ഥാന സെക്രട്ടറി എ. നൗഷാദ്, ജില്ലാ ജനറൽ സെക്രട്ടറി പി.എസ്. ശിവദാസ്, വി.പി. അബ്‌ദുൾസലിം, കെ.കെ. സരുൺ എന്നിവർ പറഞ്ഞു. എക്സ്പോ 12 ന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *