ആക്സിസ് മ്യൂച്വല്‍ ഫണ്ട് മൈക്രോ ഇന്‍വെസ്റ്റ്മെന്റ് ഫീച്ചര്‍ അവതരിപ്പിച്ചു
കൊച്ചി: നിക്ഷേപ സ്കീമുകളുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പങ്ങള്‍ ലഘൂകരിക്കാനും നിക്ഷേപം കൂടുതല്‍ ലളിതമാക്കാനും ലക്ഷ്യമിട്ട് ആക്സിസ് മ്യൂച്വല്‍ ഫണ്ട് മൈക്രോ ഇന്‍വെസ്റ്റ്മെന്റ് ഫീച്ചര്‍ അവതരിപ്പിച്ച് ആക്സ്സിസ് ബാങ്ക്.
നിക്ഷേപത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള അറിവില്ലായ്മ പരിഹരിക്കാനാണ് പദ്ധതി നടപ്പാക്കുന്നത്.100 രൂപ മുതല്‍ തുടങ്ങുന്ന സ്കീമാണ് ഇതിന്റെ പ്രത്യേകത. പുതിയ നിക്ഷേപകര്‍ക്ക് 1000 രൂപ മാത്രം ഉപയോഗിച്ച് 10 സ്കീമുകളില്‍ നിക്ഷേപിക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി.
