March 18, 2026

ഏഥർ എനർജി ഇലക്ട്രിക് സ്കൂട്ടറുകളുടെ വില വർധിപ്പിക്കുന്നു

0
2025-450x68a6c30d69e5f

ഏഥർ എനർജി തങ്ങളുടെ ഇലക്ട്രിക് സ്കൂട്ടറുകളുടെ വില വർധിപ്പിക്കുന്നു. 2026 ജനുവരി 1 മുതൽ എല്ലാ മോഡലുകൾക്കും 3,000 രൂപ വരെ വില വർധനവ് ഉണ്ടാകുമെന്ന് കമ്പനി അറിയിച്ചു. ഉൽപ്പാദനച്ചെലവ് കൂടിയതും വിദേശനാണ്യ വിനിമയ നിരക്കിലെ മാറ്റങ്ങളുമാണ് വില കൂട്ടാനുള്ള പ്രധാന കാരണങ്ങളെന്ന് ഏഥർ വ്യക്തമാക്കി.

ആഗോളതലത്തിൽ ബാറ്ററികൾക്കും മറ്റ് ഇലക്ട്രോണിക് ഘടകങ്ങൾക്കും ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ വില വർധിച്ചത് നിർമ്മാണച്ചെലവിനെ ബാധിച്ചു. കൂടാതെ, അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ 91.01 എന്ന താഴ്ന്ന നിലയിലേക്ക് എത്തിയതോടെ ഇറക്കുമതി ചെയ്യുന്ന ഘടകങ്ങളുടെ വില കൂടുകയും ചെയ്തു. ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് അമേരിക്ക 50 ശതമാനം താരിഫ് ഏർപ്പെടുത്തിയതും വിദേശ നിക്ഷേപങ്ങളുടെ പിൻവാങ്ങലും വിപണിയിൽ സമ്മർദ്ദം സൃഷ്ടിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *