ആസ്റ്റര്‍ പ്രമോട്ടര്‍മാര്‍ പണയ ഓഹരികള്‍ കുറച്ചു

ഹെല്‍ത്ത്‌കെയര്‍ രംഗത്തെ പ്രമുഖ സ്ഥാപനമാണ് ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയറിന്റെ പ്രമോട്ടര്‍മാര്‍ പണയ ഓഹരികൾ 99% നിന്ന് 41 ശതമാനമായി കുറച്ചു.
പ്രമുഖ വായ്പാ ദാതാക്കളായ ജെ.പി മോര്‍ഗന്‍, എച്ച്.എസ്.ബി.സി, ബാര്‍ക്ലെയ്‌സ് എന്നിവയില്‍ നിന്ന് പുനര്‍ധനസഹായം കിട്ടിയതിനെ തുടര്‍ന്നാണിത്. കമ്പനിയുടെ ധനശേഷിയാണ് ഇത് കാണിക്കുന്നതെന്ന് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍.
ഇന്ത്യയില്‍ 19 ആശുപത്രികളിലായി 5,128 രോഗികളെ കിടത്തി ചികിൽസി ക്കാനുള്ള സൗകര്യം ആസ്റ്ററിനുണ്ട്. ഇതു കൂടാതെ , 13 ക്ലിനിക്കുകള്‍, 203 ഫാര്‍മസികള്‍, 254 ലബോറട്ടറികള്‍ എന്നിവയുമുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തെ ലാഭം 81 കോടി രൂപ ആണ് .