ആസ്റ്റർ ഒരുക്കുന്നു 120 കോടി രൂപയുടെ കാൻസർ ചികിത്സാ പദ്ധതി
കോഴിക്കോട്: 120 കോടി രൂപയുടെ പദ്ധതിയുമായി ആർഡിഎം ഹെൽത്ത് കെയർ. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കാൻസർ രോഗികൾക്കായാണ് പദ്ധതി മുന്നോട്ടു വെയ്ക്കുന്നത്.
ആസ്റ്റർ ഡിഎം ഫൗണ്ടേഷന്റെ നേതൃത്വത്തിൽ 3 വർഷത്തിനകം ഇന്ത്യയിലുടനീളം 6 അത്യാധുനിക ഓങ്കോളജി റേഡിയേഷൻ ലിനാക് സെന്ററുകൾ സ്ഥാപിക്കും ആദ്യ കേന്ദ്രം വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളജിലും രണ്ടാമത്തേത് ബെംഗളൂരുവിലും സ്ഥാപിക്കുമെന്ന് ആസ്റ്റർ ഡി. എം. ഹെൽത്ത് കെയർ സ്ഥാപകനും ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ വ്യക്തമാക്കി.
