March 22, 2026

അഡ്വാൻസ്ഡ് സെൻ്റര്‍ ഫോര്‍ റോബോട്ടിക് സര്‍ജറി വിഭാഗം വിപുലീകരിച്ചു ആസ്റ്റര്‍ മിംസ്

0
n6744541891753709232107c72a1f8d6c51c08772a7c1f23b4b388c0b95eb4792e53b038f18ffb750ab99d2

കോഴിക്കോട്:കോഴിക്കോട് ആസ്റ്റർ മിംസില്‍ കേരളത്തിലെ സമ്പൂർണ്ണ റോബോട്ടിക് സർജറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.

ഉത്തരകേരളത്തില്‍ ആദ്യമായി Da Vinci റോബോട്ടിക് സിസ്റ്റം അവതരിപ്പിച്ച കോഴിക്കോട് ആസ്റ്റർ മിംസില്‍ അത്യാധുനിക റോബോട്ടിക് സിസ്റ്റമായ Da Vinci Xi ഉള്‍പ്പെടുത്തിയാണ് അഡ്വാൻസ്ഡ് സെൻ്റർ ഫോർ റോബോട്ടിക് സർജറി വിഭാഗത്തിൻ്റെ പ്രവർത്തനം വിപുലീകരിച്ചത്.മുൻ ഗോവ ഗവർണർ ശ്രീധരൻ പിള്ള യൂണിറ്റിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വിദേശ രാജ്യങ്ങളിലെ പുതുചികിത്സാ രീതികള്‍ കേരളത്തിലെത്തിക്കുകയും,ചെലവ് കുറവിൽ സധാരണക്കാരായ രോഗികളിലേക്ക് ഇത്തരം ചികിത്സകളെത്തിക്കുകയും ചെയ്യുന്ന ആസ്റ്റർ മിംസിൻ്റെ പ്രവർത്തനങ്ങള്‍ അഭിനന്ദനമർഹിക്കുന്നതും, മാതൃകരാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു.

വിവിധതരം അവയവ മാറ്റ സർജറികള്‍, കാൻസർ സംബന്ധമായ മുഴുവൻ സർജറികളും, ഗ്യാസ്ട്രോഎണ്‍ട്രോളജി, യൂറോളജി, ഗൈനക്കോളജി, കാർഡിയോ തൊറാസിക്, ഹെഡ് ആൻഡ് നെക്ക് തുടങ്ങിയ എല്ലാ വിഭാഗങ്ങളുടെ സർജറികളും കൃത്യതയോടെ എളുപ്പത്തിൽ റോബോട്ടിക് ഉപകരണങ്ങളുടെ സഹായത്തോടെ ചെയ്യാൻ കഴിയുമെന്നും വേദനയും രക്തസ്രാവവും വളരെ കുറവ്, വേഗത്തില്‍ ഉണങ്ങുന്ന ചെറിയ മുറിവുകള്‍, അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവ്,ശസ്ത്രക്രിയയ്ക്ക് ശേഷം കുറഞ്ഞ ആശുപത്രി വാസം, തുടങ്ങിയവ റോബോട്ടിക് സർജറികളുടെ പ്രത്യേകതളാണെന്നും ഇതുകൊണ്ട് എത്ര തന്നെ സങ്കീർണ്ണമായ ശസ്ത്രക്രിയകളും അനായാസം നടത്താമെന്നും കോഴിക്കോട് ആസ്റ്റർ മിംസ് സി എം എസ് ഡോ. അബ്രഹാം മാമൻ പറഞ്ഞു. അഞ്ഞൂറിലധികം റോബോട്ടിക് സർജറികള്‍ നിലവില്‍ വിജയകരമായി പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും കൂടുതല്‍ രോഗികള്‍ക്ക് പുതിയ യൂണിറ്റിലൂടെ ആശ്വാസമേകാൻ കഴിയുമെന്നും സി ഒ ഒ ലുഖ്മാൻ പൊന്മാടത്ത് പറഞ്ഞു. ചടങ്ങില്‍ ഡോ.രവി കുമാർ,ഡോ. കെവി ഗംഗാധരൻ, ഡോ.സജീഷ് സഹദേവൻ,ഡോ.സലീം വി പി, ഡോ.നാസർ ടി, ഡോ.ബിജോയ് ജേക്കബ് , ഡോ. അഭയ് ആനന്ദ്, ഡോ.സുർദാസ് ആർ,ഡോ.അഭിഷേക് രാജൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *