ഡയാലിസിസ് കിറ്റുകള്‍ നല്കി ആസ്റ്റര്‍
കൊച്ചി: സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന രോഗികള്‍ക്ക് 250 ഡയാലിസിസ് കിറ്റുകള്‍ നല്കി ആസ്റ്റര്‍ മെഡ്സിറ്റി.ഇതിനായുള്ള രണ്ടു ലക്ഷം രൂപയുടെ ചെക്ക് ആസ്റ്റര്‍ മെഡ്സിറ്റി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. ഷുഹൈബ് കാദര്‍ തൃശൂര്‍ ജില്ലാ പോലീസ് സൂപ്രണ്ട് ബി. കൃഷ്ണകുമാറിനു മുനക്കല്‍ മുസരിസ് ബീച്ച് ഫെസ്റ്റിവലില്‍ കൈപ്പമംഗലം എംഎല്‍എ ടൈസണ്‍ മാസ്റ്ററുടെ സാന്നിധ്യത്തില്‍ കൈമാറി. കൂടാതെ ഇതിനൊപ്പം തന്നെ മത്സ്യത്തൊഴിലാളികള്‍ക്ക് പുതപ്പുകളും കൈമാറി.
