February 4, 2026

മ്യൂച്ച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 50 ലക്ഷം കോടി കടന്നു

0
679b6dbfe22d9-mutual-funds--budget-2024-30165893-16x9

ചരിത്രത്തില്‍ ആദ്യമായി മ്യൂച്ച്വല്‍ ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്ന ആസ്തി 50 ലക്ഷം കോടി കടന്നു. ഒക്ടോബര്‍ അവസാനത്തോടെ മ്യൂച്ച്വല്‍ ഫണ്ട് ആസ്തി 50.6 ലക്ഷം കോടി രൂപയാണ്. രണ്ട് വര്‍ഷത്തിനിടെയാണ് ആസ്തി ഇരട്ടിയായത്. 15 മാസത്തിനുള്ളില്‍ മ്യൂച്ച്വല്‍ ഫണ്ടുകളിലേക്ക് ഒഴുകിയത് 10 ലക്ഷം കോടി രൂപയാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞെടുത്തത് മ്യൂച്ച്വല്‍ ഫണ്ടുകളാണെന്നാണ് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നത്.

സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുകള്‍ ജനപ്രിയമായതോടെയാണ് മ്യൂച്ച്വല്‍ ഫണ്ടുകളുടെ ആസ്തി കുതിച്ചുയര്‍ന്നത്. ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ മ്യൂച്ച്വല്‍ ഫണ്ടുകള്‍ക്ക് 2.9 ലക്ഷം കോടി രൂപയുടെ നിക്ഷേപം ലഭിച്ചു. ഒക്ടോബറില്‍ മാത്രം എസ്.ഐ.പി നിക്ഷേപം 29,529 കോടി രൂപയായിരുന്നു. കഴിഞ്ഞ വര്‍ഷം 4.3 ലക്ഷം കോടി രൂപയുടെ ഓഹരികളാണ് മ്യൂച്ച്വല്‍ ഫണ്ടുകള്‍ വാങ്ങിക്കൂട്ടിയത്. എന്നാല്‍, ഈ വര്‍ഷം ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ നിക്ഷേപം നാല് ലക്ഷം കോടി രൂപയിലെത്തി. ഓഹരി വിപണിയില്‍ വ്യാപാരം ചെയ്യുന്ന കമ്പനികളുടെ മൊത്തം വിപണി മൂലധനത്തില്‍ 11 ശതമാനം മ്യൂച്ച്വല്‍ ഫണ്ട് കമ്പനി നിക്ഷേപമാണ്.

Leave a Reply

Your email address will not be published. Required fields are marked *