അസറ്റ് ഹോംസിന് രണ്ട് ദേശീയ അവാര്‍ഡുകള്‍ ലഭിച്ചു
കൊച്ചി: ക്രെഡായ് നാഷണൽ റിയൽ എസ്റ്റേറ്റ് എക്സലൻസ് അവാർഡ്സ് 2025ല്‍ അസറ്റ് ഹോംസിന് ഇരട്ട നേട്ടം. വിന്നർ (ഗോൾഡ്) വിഭാഗത്തിൽ രണ്ട് ദേശീയ അവാർഡുകൾ നേടിയ കേരളത്തിൽ നിന്നുള്ള ഏക ഡെവലപ്പർ എന്ന ബഹുമതിയും അസറ്റ് ഹോംസിന് സ്വന്തം.
മികച്ച പാർപ്പിട പദ്ധതി – 2 ടയർ നഗരം മിഡ് സെഗ്മെന്റിൽ അസറ്റ് എൻസൈൻ കോഴിക്കോടും മികച്ച പാർപ്പിട പദ്ധതി – 3 ടയർ നഗര വിഭാഗത്തിലെ ലക്ഷ്വറി സെഗ്മെന്റിൽ അസറ്റ് ഗ്രാൻഡിയോസ് സാൻഫോർഡ് കൊല്ലവുമാണ് അവാർഡുകൾ സ്വന്തമാക്കിയത്.അസറ്റ് ഹോംസ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ വി. സുനിൽകുമാർ, ചീഫ് ടെക്നിക്കൽ ഓഫീസർ എല്‍. മഹേഷ് തുടങ്ങിയവർ അവാർഡുകൾ ഏറ്റുവാങ്ങി. ന്യൂഡൽഹി ടാജ് പാലസിൽ നടന്ന ചടങ്ങ് കേന്ദ്ര മന്ത്രി മനോഹർ ലാൽ ഖട്ടർ ഉദ്ഘാടനം ചെയ്തു.ഇന്ത്യയിലുടനീളമുള്ള 500 ഡവലർപ്പർമാരുടെ 800ലേറെ പദ്ധതികളാണ് ക്രെഡായ് നാഷണൽ റിയൽ എസ്റ്റേറ്റ് എക്സലന്സ് അവാർഡ്സിന് പരിഗണിച്ചത്.
