February 3, 2026

500 കോടി സമാഹരണം ലക്ഷ്യമിടുന്ന വെഞ്ചർ ഫണ്ട് 2 പ്രഖ്യാപിച്ച് അർഥ ഇന്ത്യ

0
artha22102025

കൊച്ചി: പ്രമുഖ ധനകാര്യസ്ഥാപനമായ അർഥ ഇന്ത്യ വെഞ്ചേഴ്‌സ് 500 കോടി സമാഹരണം ലക്ഷ്യമിടുന്ന വെഞ്ചർ ഫണ്ട് 2 പ്രഖ്യാപിച്ചു. 250 കോടി ആദ്യഘട്ടത്തിൽ സമാഹരിച്ചിരുന്നു.പ്രീമിയം കൺസംപ്ഷൻ, ഫിൻടെക് ഇൻ ഫ്രാസ്ട്രക്‌ചർ, അപ്ലൈഡ് എഐ, ഡീപ്ടെക് തുടങ്ങിയ മേഖലകളിലെ സ്റ്റാർട്ടപ്പുകളിലായിരിക്കും കമ്പനി പുതിയ ഫണ്ട് നിക്ഷേപിക്കുക.

മുൻനിര പോർട്ട് ഫോളിയോ കമ്പനികളിൽ 15 മുതൽ 20 ശതമാനം വരെ ഉടമസ്ഥാവകാശവും തുടർച്ചയായ നാലുവർഷത്തെ ഫണ്ട് വിന്യാസവുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *