അക്വില ഫിനാൻസ് പാലായിൽ പ്രവർത്തനം ആരംഭിച്ചു
പാലാ: തൃശൂർ അയ്യന്തോൾ ആസ്ഥാനമായ പ്രവർത്തിക്കുന്ന അക്വില ഫിനാൻസ് ലിമിറ്റഡിന്റെ പുതിയ ശാഖ പാലായിൽ പ്രവർത്തനം ആരംഭിച്ചു. ഉദ്ഘാടനം മാണി സി. കാപ്പൻ എംഎൽഎ നിർവഹിച്ചു.
അക്വില ഫിനാൻസ് മാനേജിംഗ് ഡയറക്ടർ ജയകുമാർ പുത്തിരത്ത് അധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പൽ കൗണ്‍സിലർമാരായ റൂബി ആന്റോ പടിഞ്ഞാറേക്കര, ജോസിൻ ബിനു തുടങ്ങിയവർ പ്രസംഗിച്ചു. ഇതോടെ അക്വിലയ്ക്ക് കേരളത്തിൽ ആറു ജില്ലകളിൽ ശാഖയായി.
