June 8, 2025

വിദ്യാസമുന്നതി മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

0
logo

കേരള സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ (സമുന്നതി) മുഖേന മുന്നാക്ക സമുദായത്തിൽപെട്ട് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി 2024-25 അധ്യയന വർഷത്തെ വിദ്യാസമുന്നതി മെറിറ്റ് സ്കോളർഷിപ്പിന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.

ഈ സ്കോളർഷിപ്പ് ഹയർസെക്കണ്ടറി, ഹൈസ്കൂൾ, ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾ, ബിരുദം, ബിരുദാനന്തര ബിരുദം, ദേശീയ തലത്തിലെ സ്ഥാപനങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദം, സി.എ / സി.എം.എ / സി.എസ്, ഗവേഷണ വിദ്യാർത്ഥികൾ (പിഎച്ച്ഡി) എന്നിവയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭ്യമാകും.

കൂടാതെ, വിവിധ മത്സര പരീക്ഷകൾക്കുള്ള പരിശീലന ധനസഹായമായി വിദ്യാസമുന്നതി കോച്ചിംഗ് അസിസ്റ്റൻസ് പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചിട്ടുമുണ്ട്.വിശദവിവരങ്ങൾക്കും ഓൺലൈൻ അപേക്ഷ സമർപ്പിക്കാനുമായി www.kswcfc.org വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 20.

Leave a Reply

Your email address will not be published. Required fields are marked *