February 4, 2026

മുത്തൂറ്റ് എം. ജോർജ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

0
muthoot-m-george-higher-education-scholarship

കൊച്ചി: മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് നൽകുന്ന മുത്തൂറ്റ് എം. ജോർജ് ഹയർ എജ്യുക്കേഷൻ സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2025 ൽ എംബിബിഎസ്, ബിടെക്, ബിഎസ്‌സി നഴ്സ‌ിങ് കോഴ്സുകളിൽ പ്രവേശനം നേടിയ 210 വിദ്യാർഥികൾക്കാണ് സ്കോളർഷിപ് നൽകുന്നത്.

കേരളത്തിന് പുറമേ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ഡൽഹി, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലെ വിദ്യാർഥികൾക്കും അപേക്ഷിക്കാം.

https://mgmscholarship.muthootgroup.com/വെബ്സൈറ്റിലൂടെ 30നകം അപേക്ഷിക്കണം. യോഗ്യത: പ്ലസ് ടു 90% മാർക്ക് / തത്തുല്യ ഗ്രേഡ്. കുടുംബ വാർഷിക വരുമാനം രണ്ട് ലക്ഷം രൂപ കവിയരുത്.

Leave a Reply

Your email address will not be published. Required fields are marked *