ആപ്പിളിന്റെ ആദ്യ ഫോൾഡബിൾ ഫോൺ അടുത്തവർഷം എന്ന് സൂചന

ആപ്പിളിന്റെ ആദ്യത്തെ ഫോള്‍ഡബിള്‍ഫോണ്‍ അടുത്തവര്‍ഷം പുറത്തിറങ്ങാൻ സാധ്യത. ഏകദേശം 2,500 ഡോളര്‍ വില വരുന്ന പ്രീമിയം മോഡലുമായാണ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ 2026 അവസാനത്തോടെ ആപ്പിള്‍ വിപണിയിൽ അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നത്.
ആപ്പിൾ ഫോൾഡബിൾ ഫോൺ അവതരിപ്പിക്കാൻ കഴിയാതിരുന്നത് മുൻനിര ബ്രാൻഡ് ആയ ആപ്പിളിന്റെ ഒരു ബലഹീനത ആയിരുന്നു.
സാംസംഗിന്റെ ഗാലക്സി ദ ഫോള്‍ഡ് സീരീസും, ദ ഫ്ലിപും ഉപഭോക്താക്കള്‍ക്കിടയില്‍ നല്ല സ്വാധീനം ഉണ്ടായിരുന്നു. എന്നാല്‍ ഈ പോരായ്മ പരിഹരിച്ചുകൊണ്ട് അപ്പിള് പുതിയ ഫോള്‍ഡബിള്‍ ഫോണ്‍ പുറത്തിറക്കാനൊരുങ്ങുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.
2026 അവസാനത്തോടെയാകും ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ പ്രവേശിക്കുക. ഒരേസമയം സ്മാര്‍ട്ട്ഫോണിന്റെയും ഐപാഡിന്റെയും ഫീച്ചറുകള്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകുന്ന ഫോള്‍ഡബിളായിരിക്കും ഇതെന്നും സൂചനയുണ്ട്.