June 8, 2025

ആപ്പിൾ ഐഫോൺ 16 സീരിസ് അവതരിപ്പിച്ചു; പുതിയ ക്യാമറ നിയന്ത്രണ ബട്ടൺ അടക്കം അനേകം സവിശേഷതകൾ

0
images (1) (15)

കാലിഫോർണിയ: ഐഫോൺ പ്രേമികൾ ആവേശത്തോടെ കാത്തിരുന്ന ഐഫോൺ 16 സീരിസ് ആപ്പിൾ അവതരിപ്പിച്ചു. ‘ഗ്ലോടൈം’ എന്ന പേരിട്ടിരുന്ന മെഗാ ലോഞ്ച് ഇവന്‍റ് ഇന്ത്യന്‍ സമയം രാത്രി 10.30ന് ആരംഭിച്ചു. ഈ ഇവന്റിൽ ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവയും ലോഞ്ച് ചെയ്തു. ഐഫോൺ 16 മോഡലുകൾ നിരവധി എഐ സവിശേഷതകൾ നിറഞ്ഞതാണ്. ഐഫോൺ 15 പ്രോയിലുണ്ടായിരുന്ന ആക്ഷൻ ബട്ടണിനൊപ്പം, ക്യാമറ നിയന്ത്രണങ്ങൾക്ക് പ്രത്യേക ടച് സെൻസിറ്റീവ് ബട്ടൺ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ഐഫോൺ മോഡലുകൾക്ക് ആപ്പിളിന്റെ ഐ18 ചിപ്പാണ് പ്രവർത്തനശേഷി നൽകുന്നത്. ഐഫോൺ 15ൽ ഉപയോഗിച്ചിരുന്ന എ16 ബയോനിക് ചിപ്പിനെ അപേക്ഷിച്ച് 30% കൂടുതൽ വേഗതയുള്ളതായി കമ്പനി അവകാശപ്പെടുന്നു, കൂടാതെ 30% കുറഞ്ഞ ഊർജ ഉപയോഗം ഉണ്ടാവുമെന്നാണ് സൂചന.ഐഫോൺ 16ലും 48 മെഗാപിക്സൽ ക്യാമറയാണ് നൽകിയിരിക്കുന്നത്, അതിനൊപ്പം 12 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറയും മാക്രോ ചിത്രങ്ങൾ പകർത്താൻ ഉൾപ്പെടുത്തിയിട്ടുണ്ട്. ഐഫോൺ 16യുടെ വില 799 ഡോളറായിരിക്കും, ഐഫോൺ 16 പ്ലസിന് 899 ഡോളറായിരിക്കും. സെപ്റ്റംബർ 20 മുതൽ ഈ ഫോണുകൾ വിപണിയിൽ ലഭ്യമായിത്തുടങ്ങും.ഐഫോൺ 16 പ്രോയിൽ 6.3 ഇഞ്ച് ഡിസ്പ്ലേയും പ്രോ മാക്സിൽ 6.9 ഇഞ്ച് ഡിസ്പ്ലേയുമാണ്. ഇവയിൽ ആപ്പിളിന്റെ എ18 പ്രോ ചിപ്പുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ബ്ലാക്ക്, വൈറ്റ്, നാച്യുറൽ, ഡെസർട്ട് ടൈറ്റാനിയം എന്നീ നിറങ്ങളിൽ ഈ മോഡലുകൾ ലഭ്യമാകും. ബാറ്ററി ശേഷിയും സാധാരണ മോഡലുകളേക്കാൾ കൂടുതലായിരിക്കും. പ്രോ മോഡലുകൾക്ക് 999 ഡോളറാണ് വില, പ്രോ മാക്സിന് 1199 ഡോളർ. സെപ്തംബ‍ർ 20 മുതൽ വിപണികളിൽ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.അതോടൊപ്പം, ഐഒഎസ് 18 അപ്‌ഡേറ്റ് സെപ്റ്റംബർ 16ന് പുറത്തിറങ്ങുമെന്ന് ആപ്പിൾ പ്രഖ്യാപിച്ചു. ഐഫോൺ XR മുതൽ ഉയര്‍ന്ന മോഡലുകൾക്കായിരിക്കും ഈ അപ്‌ഡേറ്റ് ലഭ്യമാവുക, ഒരു ആഴ്ചയ്ക്കകം.

Leave a Reply

Your email address will not be published. Required fields are marked *