ആപ്പിള്‍ ഇന്ത്യയില്‍ നിലയുറപ്പിക്കുന്നു, ഐഫോണ്‍ 16 സീരീസ് നിര്‍മാണം ആരംഭിച്ചു

ഐഫോണ്‍ 16 സീരീസിലെ മുഴുവന്‍ മോഡലുകളുടെയും നിര്‍മാണം ഇന്ത്യയില്‍ ആരംഭിച്ചതായി ആപ്പിള്‍ അറിയിച്ചു. ഐഫോണ്‍ 16, 16 പ്ലസ്, 16 പ്രോ, 16 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളാണ് രാജ്യത്ത് നിര്‍മിക്കുന്നത്. ഒരു കേന്ദ്രത്തില്‍ മാത്രം ഉത്പാദനം നടത്തുന്ന പതിവ് രീതി ഉപേക്ഷിച്ച്, ഒരു ഘട്ടത്തില്‍ നിരവധി സ്ഥലങ്ങളിലേക്ക് ഉത്പാദനം വ്യാപിപ്പിക്കുക എന്ന ആപ്പിളിന്റെ പുതിയ നയത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇന്ത്യയില്‍ ടാറ്റ ഗ്രൂപ്പ്, ഫോക്‌സ്‌കോണ്‍, പെഗട്രോണ്‍ എന്നീ കമ്പനികള്‍ ആപ്പിളിന്റെ ഉത്പാദന പങ്കാളികളാണ്.പ്രാദേശിക വിപണിയിലേക്ക് വേണ്ട ഫോണുകള്‍ ഇന്ത്യയില്‍ നിന്ന് തന്നെ നിര്‍മിക്കുമെന്ന് ആപ്പിള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ചെറിയൊരു ഭാഗം കയറ്റുമതിക്ക് വേണ്ടിയും ഇവിടെ നിന്നും ഉണ്ടാക്കും.ഇതിനുപുറമെ, ഡല്‍ഹിയിലെയും മുംബൈയിലേയും ആപ്പിള്‍ സ്റ്റോറുകളുടെ വന്‍ വിജയത്തിന് പിന്നാലെ, ഇന്ത്യയില്‍ കൂടുതല്‍ സ്റ്റോറുകള്‍ തുറക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ബെംഗളുരു, പുനെ, ഡെല്‍ഹി, മുംബൈ എന്നിവിടങ്ങളിലാണ് പുതിയ സ്റ്റോറുകള്‍ ആരംഭിക്കുന്നത്, ഇത് ഇന്ത്യയിലെ ആപ്പിള്‍ റീട്ടെയില്‍ വിപണി ശക്തമാക്കാനുണ്ടാകുമെന്നും കമ്പനി വ്യക്തമാക്കി.