ഓപ്പൺ എ ഐ ഫണ്ട് സമാഹരണത്തിൽ നിന്ന് പിന്മാറി ആപ്പിൾ

ആപ്പിള്‍ ഓപ്പണ്‍ എഐയില്‍ നിക്ഷേപിക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നു. 650 കോടി ഡോളറിന്റെ ഫണ്ട് സമാഹരണത്തിന്റെ ഭാഗമാകാനുള്ള ചര്‍ച്ചകളില്‍ നിന്ന് ആപ്പിള്‍ പിന്മാറിയതായി വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. ഓപ്പണ്‍ എഐയുടെ ഈ ഫണ്ട് സമാഹരണ ചര്‍ച്ചയില്‍ മൈക്രോസോഫ്റ്റും എന്‍വിഡിയയും ഉള്‍പ്പെടുന്നുണ്ട്. ഇതിനകം 1300 കോടി ഡോളര്‍ നിക്ഷേപിച്ച മൈക്രോസോഫ്റ്റ്, 100 കോടി ഡോളര്‍ കൂടി നിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ മാസമാണ് ഓപ്പണ്‍ എഐയുടെ ധനസമാഹരണത്തിന്റെ ഭാഗമായ ആപ്പിളുമായുള്ള ചര്‍ച്ചകളുടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. 2022-ല്‍ ചാറ്റ് ജിപിടി പുറത്തിറങ്ങിയതിന് ശേഷം ഓപ്പണ്‍ എഐ ആഗോള ശ്രദ്ധ ആകര്‍ഷിച്ച്, എഐ രംഗത്തെ പ്രധാന ശക്തികളിലൊന്നായി മാറിയിരിക്കുന്നു. എഐ രംഗത്തെ മത്സരത്തില്‍ മുന്നേറാനും വിപണി പിടിച്ചെടുക്കാനും വ്യവസായങ്ങളുടെ നിക്ഷേപശ്രമം തുടരുന്നു.