ആപ്പിള്‍ ഐഫോണ്‍ 15, 14 മോഡലുകളുടെ വില കുറച്ചു

ആപ്പിള്‍ പുതിയ ഐഫോണ്‍ 16 സിരീസ് അവതരിപ്പിച്ചതോടെ, പഴയ മോഡലുകളായ ഐഫോണ്‍ 15, 14 എന്നിവയുടെ വില കുറച്ചിരിക്കുകയാണ്. ഐഫോണ്‍ 15 പ്രോ, 15 പ്രോ മാക്സ് മോഡലുകള്‍ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ഒഴിവാക്കിയിരിക്കുമ്പോഴും, ഐഫോണ്‍ 15, 15 പ്ലസ് മോഡലുകൾ ഇപ്പോഴും വിപണിയിൽ ലഭ്യമാണ്.മുൻപ് ഐഫോണ്‍ 15യുടെ 128 ജിബി, 256 ജിബി, 512 ജിബി വേരിയന്റുകള്‍ക്ക് യഥാക്രമം 79,900, 89,900, 1,09,900 രൂപയായിരുന്നു വില. ഇപ്പോൾ ഓരോ മോഡലിനും 10,000 രൂപ വിലക്കുറവ് ലഭിച്ച ശേഷം, പുതിയ വില 69,900, 79,900, 99,900 രൂപയാണെന്ന് അറിയിച്ചിരിക്കുന്നു.അതുപോലെ, ഐഫോണ്‍ 15 പ്ലസ് മോഡലുകളും 128 ജിബി, 256 ജിബി, 512 ജിബി വേരിയന്റുകളായി ലഭ്യമാണ്. ഇവയുടെ പഴയ വില യഥാക്രമം 89,900, 99,900, 1,19,900 രൂപയായിരുന്നു, ഇപ്പോഴത്തെ പുതുക്കിയ വില 79,900, 89,900, 1,09,900 രൂപയാക്കിയിട്ടുണ്ട്. 2022 മോഡലായ ഐഫോണ്‍ 14, 14 പ്ലസ് മോഡലുകൾക്കും 10,000 രൂപ വിലക്കുറവ് ലഭിച്ചതായി ആപ്പിള്‍ അറിയിക്കുന്നു. 128 ജിബി, 256 ജിബി, 512 ജിബി വേരിയന്റുകള്‍ക്കുള്ള പുതിയ വില യഥാക്രമം 59,900, 69,900, 89,900 രൂപയാണെന്ന് പുതുക്കിയ വില പട്ടിക വ്യക്തമാക്കുന്നു.ആപ്പിള്‍ അടുത്തിടെ പുറത്തിറക്കിയ ഐഫോണ്‍ 16 സിരീസിൽ, ഐഫോണ്‍ 16, 16 പ്ലസ്, 16 പ്രോ, 16 പ്രോ മാക്സ് എന്നീ മോഡലുകള്‍ ഉള്‍പ്പെടുന്നു. സെപ്റ്റംബർ 20 മുതല്‍ ഈ പുതിയ ഫോണുകള്‍ ആപ്പിള്‍ സ്റ്റോറുകളില്‍ ലഭ്യമാകും.