June 8, 2025

APL റേഷൻ കാർഡ് BPL കാർഡാക്കി മാറ്റാം: ഇപ്പോൾ അപേക്ഷിക്കാം

0
1600x1200_1303464-ration-cards-can-be-changed-to-priority-category-gfx

റേഷൻ കാർഡ് ഉടമകളിൽ അർഹരായവർക്ക് മുൻ​ഗണന കാർഡിലേക്ക് മാറാൻ അവസരം. അർഹരായ വെള്ള, നീല റേഷന്‍ കാര്‍ഡുകളുള്ളവർക്ക് മുൻഗണനാ (പിങ്ക് കാർഡ് ) വിഭാഗത്തിലേക്ക് മാറാം. ഇന്നു മുതൽ ഈ മാസം 15 വരെ ഓൺലൈനായി ഇതിനായി അപേക്ഷ നൽകാം. അക്ഷയ കേന്ദ്രങ്ങൾ / ജനസേവന കേന്ദ്രങ്ങൾ വഴിയോ സിറ്റിസൺ ലോ​ഗിൻ പോർട്ടൽ (ecitizen.civilsupplieskerala.gov.in) വഴിയോ അപേക്ഷ നൽകാം. കാർഡിലെ വിവരങ്ങളിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ തിരുത്തി അപേക്ഷിക്കാം. മുൻ​ഗണനാ കാർഡിൽ കൂടുതൽ റേഷൻ വിഹിതം സൗജന്യ നിരക്കിൽ ലഭിക്കുകയും ചികിത്സാ ആനുകൂല്യങ്ങൾക്കും ഉപയോ​ഗിക്കകയും ചെയ്യാം. 42.22 ലക്ഷം മുൻ​ഗണനാ കാർഡ് ഉടമകളാണ് നിലവിൽ സംസ്ഥാനത്തുള്ളത്.

അർഹതപെട്ടവർ വീടിന്റെ തറ വിസ്തീർണം തെളിയിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, സ്ഥലത്തിന്റെ 2025 വർഷത്തെ നികുതി രസീത്, പഞ്ചായത്ത് സെക്രട്ടറിയുടെ ബിപിഎൽ സാക്ഷ്യപത്രം, വില്ലേജ് ഓഫീസിൽനിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്, പട്ടികജാതി/ പട്ടിക വർഗ വിഭാഗക്കാർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഭവന നിർമാണ പദ്ധതി വഴി വീട് ലഭിച്ചവർ, ജീർണാവസ്ഥയിലുള്ള വീടുള്ളവർ, വൈദ്യുതി, കുടിവെള്ളം, കക്കൂസ് എന്നിവയില്ലാത്തവർ അത് തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രം, പരമ്പരാഗത തൊഴിൽ ചെയ്യുന്നവർ ക്ഷേമനിധി അംഗത്വത്തിന്റെ പാസ് ബുക്കിന്റെ പകർപ്പ്, മാരക രോഗങ്ങളുള്ളവർ അത് തെളിയിക്കുന്ന ഡോക്ടറുടെ സർട്ടിഫിക്കറ്റ് സഹിതം അപേക്ഷിക്കണം.

Leave a Reply

Your email address will not be published. Required fields are marked *