March 24, 2026

കർഷകരുടെ കാത്തിരിപ്പിന് വിരാമം; പിഎം കിസാൻ സമ്മാൻ നിധി അക്കൗണ്ടിലേക്ക് എത്തുന്നു, എങ്ങനെ പരിശോധിക്കാം

0
IMG-20241005-WA0028

കർഷകരുടെ കാത്തിരിപ്പിന് അവസാനം, പിഎം-കിസാൻ സമ്മാൻ നിധിയുടെ 18-ാം ഗഡു ഇന്ന് പ്രധാനമന്ത്രി മഹാരാഷ്ട്രയിലെ വാഷിമിൽ ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിയിൽ 9.4 കോടി കർഷകർക്ക് നേരിട്ട് ആനുകൂല്യം നൽകുന്നുണ്ട്. പിഎം കിസാൻ യോജനയിലെ ഗുണഭോക്താക്കൾക്ക് ഒരു ഗഡുവിൽ 2,000 രൂപയുടെ അടിസ്ഥാനത്തിൽ, ഒരു വർഷത്തിൽ മൂന്ന് തവണയായി 6,000 രൂപ ലഭിക്കും. ഇതുവരെ, കേന്ദ്ര സർക്കാർ 17 ഗഡുകൾ പുറത്തിറക്കിയിട്ടുണ്ട്.പദ്ധതിയിൽ രജിസ്റ്റർ ചെയ്ത എല്ലാ കർഷകർക്കും അവരുടെ അക്കൗണ്ടിലേക്ക് പണം വരുമ്പോൾ, സ്റ്റാറ്റസ് പരിശോധിക്കാം. എന്നാൽ, പണമടക്കുന്നതിനായി ഇ-കെവൈസി നിർബന്ധമാണെന്ന് ശ്രദ്ധിക്കണം. ഒടിപി അടിസ്ഥാനമാക്കിയുള്ള ഇകെവൈസി പിഎംകിസാൻ പോർട്ടലിൽ ലഭ്യമാണ്, ബയോമെട്രിക് ഇകെവൈസിക്കായി അടുത്തുള്ള സിഎസ്‌സി കേന്ദ്രങ്ങളെ ബന്ധപ്പെടാം. സംശയങ്ങൾ ഉള്ളവർക്ക്, പിഎംകിസാൻ ഹെൽപ്പ് ലൈൻ നമ്പർ 155261 / 011-24300606 ലേക്ക് ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *