June 8, 2025

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 1905 കോടി രൂപ കൂടി അനുവദിച്ചു

0
1323669-k-n-balagopal

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 1905 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. വികസന ഫണ്ടിന്റെ മുന്നാം ഗഡുവാണ് അനുവദിച്ചത്.ഗ്രാമ പഞ്ചായത്തുകള്‍ക്ക് 1000 കോടി രൂപയും ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 245 കോടി വീതവും, മുന്‍സിപ്പാലിറ്റികള്‍ക്ക് 193 കോടിയും, കോര്‍പറേഷനുകള്‍ക്ക് 222 കോടിയും ലഭിക്കും.

ഈ സാമ്പത്തിക വർഷം ഇതിനകം 12,338 കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി സർക്കാർ നൽകിയത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായി നീക്കിവച്ചിട്ടുള്ള തുക പൂര്‍ണമായും ലഭ്യമാക്കുകയെന്നതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *