അമുൽ പാലിന്റെ വില ലിറ്ററിന് ഒരു രൂപ കുറച്ചു

ന്യൂഡൽഹി: രാജ്യത്തെ അമുൽ പാലിന്റെ വില ലിറ്ററിന് ഒരു രൂപ കുറച്ചതായി റിപ്പോർട്ട്. പുതിയ നിരക്കുകൾ പ്രകാരം, അമുൽ ഗോൾഡ് 67 രൂപക്കും അമുൽ താസ് 55 രൂപക്കും ലഭ്യമാകും. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (GCMMF) പാലും പാലുത്പന്നങ്ങളും വിപണനം ചെയ്യുന്ന അമുൽ ബ്രാൻഡിന്റെ മാനേജിങ് ഡയറക്ടർ ജയൻ മേത്തയാണ് ഈ മാറ്റം വ്യക്തമാക്കിയത്.
2024 ജൂണിൽ, ലിറ്ററിന് രണ്ടുരൂപയുടെ വർധനവായിരുന്നു ഉണ്ടായിരുന്നത്. ദിവസം ശരാശരി 310 ലക്ഷം ലിറ്റർ പാലാണ് അമുൽ വിറ്റഴിക്കുന്നത്, കൂടാതെ 500 ലക്ഷം ലിറ്റർ പാൽ സംഭരണ ശേഷിയുണ്ട്. 36 ലക്ഷം കര്‍ഷകര്‍ അംഗങ്ങളായ ഈ സഹകരണ സംഘം ഗുജറാത്തിലെ 18,600 ഗ്രാമങ്ങളിലായി പ്രവർത്തിക്കുന്നതും 300 ലക്ഷം ലിറ്റർ പാൽ സംഭരിക്കുന്നതുമാണ്.