ലാഭത്തില്‍ മൂന്നിരട്ടി നേട്ടവുമായി അംബുജാ സിമന്റ്സ്
ലാഭത്തില്‍ മൂന്നിരട്ടി നേട്ടവുമായി അദാനി ഗ്രൂപ്പിന്റെ ഭാഗമായ അംബുജാ സിമന്റ്സ്. പ്രവര്‍ത്തന വരുമാനം 26.2% വര്‍ധനയോടെ 5,139.48 കോടി രൂപയായി. രണ്ടാം പാദത്തില്‍ ലാഭവും വില്‍പ്പനയും കുതിച്ചുയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
സിമന്റ് വില്‍പ്പന20% വര്‍ദ്ധിച്ച് 16.6 ദശലക്ഷം ടണ്ണിലെത്തി, ഇത് രണ്ടാം പാദത്തിലെ കമ്പനിയുടെ എക്കാലത്തെയും ഉയര്‍ന്ന നിരക്കാണ്.മറ്റ് ബിസിനസുകളുമായി സംയോജിപ്പിക്കുമ്പോള്‍, മൊത്തം ലാഭം 2,302.3 കോടി രൂപയായി. കഴിഞ്ഞ വര്‍ഷത്തെ 496.5 കോടിയില്‍ നിന്ന് 364% വര്‍ദ്ധന.
മൊത്തം വരുമാനം 21.5% വര്‍ദ്ധിച്ച് 9,174 കോടിയുമായി.രണ്ടാം പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 1,111 കോടി രൂപയില്‍ നിന്ന് 58.5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,761 കോടി രൂപയായി. ലാഭ മാര്‍ജിന്‍ 14.7%ല്‍ നിന്ന് 19.2% ആയി മെച്ചപ്പെട്ടു.
