ഡെലിവറിക്കായി ഹ്യൂമേനോയിഡ് റോബോട്ട്; പരീക്ഷണവുമായി ആമസോണ്‍

ഹ്യൂമനോയിഡ് റോബോട്ടുകളെ ഉപയോഗിച്ച് പാഴ്സലുകള്‍ എത്തിക്കാനൊരുങ്ങി ആമസോണ്‍. എ.ഐ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന റോബോട്ടുകളെ സാന്‍ ഫ്രാന്‍സിസ്കോയിലെ ഓഫിസില്‍ പ്രത്യേകം തയാറാക്കിയ സംവിധാനത്തില്‍ പരീക്ഷിക്കാന്‍ കമ്പനി ഒരുങ്ങുകയാണെന്നാണ് റിപ്പോട്ട്.മനുഷ്യരൂപവും ചലനങ്ങളുമുള്ള ഈ റോബോട്ടുകള്‍ ഭാവിയില്‍ ആമസോണിന്റെ ഡെലിവറി സംവിധാനത്തിന്റെ ഭാഗമാവുകയും പാഴ്സലുകള്‍ വീടുകളിൽ എത്തിക്കുമെന്നും ദി ഇൻഫർമേഷൻ റിപ്പോർട്ട് ചെയ്തു. റോബോട്ടുകളെ നിയന്ത്രിക്കുന്ന സോഫ്റ്റ് വെയര്‍ ആമസോണും ഹാർഡ് വെയർ മറ്റ് റോബോട്ടിക്സ് കമ്പനികളുമാണ് വികസിപ്പിക്കുന്നത്. ‘ഹ്യൂമനോയിഡ് പാര്‍ക്ക്’ എന്ന് ഇന്‍ഡോര്‍ ടെസ്റ്റ് ഏരിയ യഥാര്‍ഥ ലോകത്തിലെ വെല്ലുവിളികള്‍ (പടികള്‍, ഇടുങ്ങിയ വഴികള്‍, വാതിലുകള്‍ എന്നിവ) ഉള്‍പെടുത്തിയാണ് രൂപകല്പന ചെയ്തിരിക്കുന്നത്. ഡെലിവറിക്കിടയിലെ ദൈനംദിന സാഹചര്യങ്ങളില്‍ റോബോട്ടുകള്‍ക്ക് എത്രത്തോളം കാര്യക്ഷമമായി പ്രവര്‍ത്തിക്കുമെന്ന് ഇതിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.