June 8, 2025

എയര്‍ടെല്‍ ഹോം വൈ-ഫൈ കേരളം മുഴുവന്‍ വ്യാപിപ്പിച്ചു; 14 ജില്ലകളില്‍ 22 ഒടിടി, 350ലധികം ചാനലുകള്‍

0
images (2) (10)

കോഴിക്കോട്: ഭാരതി എയര്‍ടെല്‍ കേരളത്തിലെ എല്ലാ 14 ജില്ലകളിലും ഹോം വൈ-ഫൈ സേവനം പ്രദാനം ചെയ്യുന്നു. ഇതിലൂടെ 57 ലക്ഷം പുതിയ കുടുംബങ്ങള്‍ എയര്‍ടെല്‍ ഹോം വൈ-ഫൈയുടെ ഭാഗമാകാന്‍ സാധിക്കും. എയര്‍ടെല്‍ ഹോം വൈ-ഫൈ ഉപഭോക്താക്കള്‍ക്ക് ഹൈ-സ്പീഡ് ഇന്‍റര്‍നെറ്റ് മാത്രമല്ല, 22 ഒടിടി സേവനങ്ങള്‍, 350ലധികം ടെലിവിഷന്‍ ചാനലുകള്‍, അണ്‍ലിമിറ്റഡ് സ്ട്രീമിംഗ് എന്നിവയും ലഭ്യമാക്കുന്നു. എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് വഴി അല്ലെങ്കില്‍ 8130181301 എന്ന നമ്പറില്‍ വിളിച്ച് ഉപഭോക്താക്കള്‍ക്ക് എയര്‍ടെല്‍ വൈ-ഫൈ ബുക്ക് ചെയ്യാവുന്നതാണ്.കേരളം മുഴുവന്‍ വൈ-ഫൈ സേവനം എത്തിച്ചതില്‍ അഭിമാനം തോന്നുന്നുവെന്ന് എയര്‍ടെല്‍ കേരള വിഭാഗം സിഒഒ അമിത് ഗുപ്ത അഭിപ്രായപ്പെട്ടു. ഉപഭോക്താക്കള്‍ക്ക് 599 രൂപയുടെ പ്ലാനില്‍ 22 ഒടിടികള്‍, 350ലധികം ചാനലുകള്‍, മനോരമ മാക്സ്, സണ്‍ നെക്‌സ്റ്റ്, ഏഷ്യാനെറ്റ്, സൂര്യ ടിവി പോലുള്ള നിരവധി വിശ്വസനീയ ചാനലുകള്‍ പരിധിയില്ലാതെ ആസ്വദിക്കാം.

Leave a Reply

Your email address will not be published. Required fields are marked *