February 3, 2026

ഡല്‍ഹി-ഷാങ്ഹായ് എയര്‍ ഇന്ത്യ നോണ്‍-സ്റ്റോപ്പ് വിമാന സര്‍വീസ് പുനരാരംഭിക്കുന്നു

0
1-Air-India-rebranding--770x433

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം മുതല്‍ ഡല്‍ഹിക്കും ഷാങ്ഹായ്ക്കും ഇടയില്‍ നോണ്‍ സ്റ്റോപ്പ് വിമാന സര്‍വീസ് പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ. ഫെബ്രുവരി 1 മുതലാണ് ഡല്‍ഹി-ഷാങ്ഹായ് (പിവിജി) നോണ്‍ സ്റ്റോപ്പ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുക. ബോയിംഗ് 787-8 വിമാനമാണ് സര്‍വീസ് നടത്തുക. ആഴ്ചയില്‍ നാല് തവണ സര്‍വീസുകളുണ്ടാകും. ബിസിനസ് ക്ലാസില്‍ 18 ഫ്‌ലാറ്റ് ബെഡുകളും ഇക്കണോമി ക്ലാസില്‍ 238 വിശാലമായ സീറ്റുകളും ഉണ്ടായിരിക്കും. 2026 ല്‍ മുംബൈയ്ക്കും ഷാങ്ഹായ്ക്കും ഇടയില്‍ നോണ്‍-സ്റ്റോപ്പ് സര്‍വീസുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും എയര്‍ ഇന്ത്യ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *