അയാട്ടയിൽ എയർ ഇന്ത്യ എക്സ്പ്രസിന് അംഗത്വം
കൊച്ചി: ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനിൽ (അയാട്ട) എയർ ഇന്ത്യ എക്‌സ്പ്രസ് ഔദ്യോഗികമായി അംഗമായി.350ഓളം വിമാന കമ്പനികളെയാണ് 120 ലധികം രാജ്യങ്ങളിൽ നിന്നായി അയാട്ട പ്രതിനിധീകരിക്കുന്നത്. ആഗോള വിമാനഗതാഗതത്തിന്റെ 80 ശതമാനത്തിലധികമാണിത്.
900ലധികം മാനദണ്ഡങ്ങൾ പാലിച്ചുള്ള പ്രവർത്തനസുരക്ഷാ ഓഡിറ്റുകൾ (ഐഒഎ സ്എ) പൂർത്തിയാക്കിയ വിമാന കമ്പനികൾക്ക് മാത്രമാണ് അയാട്ടയിൽ അംഗത്വം ലഭിക്കുക.
