എയർ ഇന്ത്യ എക്സ്‍പ്രസിൽ വെറും 24 രൂപയ്ക്ക് 10 കിലോ അധിക ബാഗേജ് കൊണ്ടുപോകാം
അബുദാബി: ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യൻ പ്രവാസികൾക്ക് മികച്ച ഓഫറുമായി എയർ ഇന്ത്യ എക്സ്പ്രസ്. ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്ന യാത്രക്കാർക്ക് 10 കിലോഗ്രാം അധിക ബാഗേജ് വെറും 1 ദിർഹത്തിന് (24 ഇന്ത്യൻ രൂപ) കൊണ്ടുപോകാം. ചുരുങ്ങിയ കാലത്തേക്കാണ് ഈ ഓഫര്‍. ഈ മാസം 31നകം ബുക്ക് ചെയ്യുകയും നവംബർ 30നകം യാത്ര ചെയ്യുകയും ചെയ്യുന്നവർക്കാണ് ഈ സൗകര്യം.
യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, ഖത്തർ എന്നിവയുൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിൽ നിന്നും വാങ്ങുന്ന ടിക്കറ്റുകൾക്ക് ഈ ഓഫർ ബാധകമാണ്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് മാത്രമേ ഈ ഓഫർ പ്രയോജനപ്പെടുത്താൻ സാധിക്കൂ. ടിക്കറ്റ് എടുത്ത ശേഷം ഇത് ചേർക്കാൻ കഴിയില്ല. ഉത്സവ സീസണിൽ നാട്ടിലേക്ക് പോകുന്ന ആയിരക്കണക്കിന് ഇന്ത്യക്കാർക്ക് യാത്ര കൂടുതൽ സൗകര്യപ്രദമാക്കാന്‍ വേണ്ടിയാണ് ഈ ഓഫറെന്ന് എയർലൈൻ അറിയിച്ചു.
