June 8, 2025

വീണ്ടും വർദ്ധനവ്, സംസ്ഥാനത്ത് സ്വർണവില ഉയരുന്നു; പവന് 320 രൂപ കൂടി

0
IMG-20250213-WA0021

രണ്ട്‌ ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വിലയിൽ മുന്നേറ്റം. ഇന്ന് ഗ്രാമിന് 40 രൂപ കൂടി 7,980 രൂപയും പവന് 320 രൂപ ഉയര്‍ന്ന് 63,840 രൂപയുമായി. കനം കുറഞ്ഞ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് ഗ്രാമിന് 30 രൂപ വർദ്ധിച്ച് 6,580 രൂപയിലെത്തി.

അതെസമയം വെള്ളി വിലയ്ക്ക് ഇന്നും മാറ്റമില്ല. ഗ്രാമിന് 106 രൂപയിലാണ് വിപണി വില.

ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 63,840 രൂപയാണെങ്കിലും മനസിനിണങ്ങിയ സ്വര്‍ണാഭരണം വാങ്ങാന്‍ പണിക്കൂലി അടക്കം കൂടുതല്‍ പണം നൽകേണ്ടി വരും. ഇന്നത്തെ വിലക്കൊപ്പം ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, സ്വര്‍ണത്തിനും പണിക്കൂലിക്കും മൂന്ന് ശതമാനം നികുതി, 45 രൂപ ഹാള്‍മാര്‍ക്ക് ചാര്‍ജ്, അതിന് 18 ശതമാനം നികുതി എന്നിവയും ചേര്‍ത്ത് കൃത്യമായി പറഞ്ഞാല്‍ 69,096 രൂപയാകും. 10 ശതമാനം പണിക്കൂലി വരുന്ന ആഭരണമാണെങ്കില്‍ 72,384 രൂപ നൽകണം.

Leave a Reply

Your email address will not be published. Required fields are marked *