വ്യോമയാന മേഖലയിലെ മുന്നേറ്റം; കേന്ദ്രത്തിന്റെ പിന്തുണ തേടി മുഖ്യമന്ത്രി

കേരളത്തിന്റെ വ്യോമയാന രംഗത്തെ വികസന പദ്ധതികള്‍ക്ക് സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡുവുമായി ചര്‍ച്ച നടത്തി. പ്രവാസി മലയാളികള്‍ക്ക് യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ആവശ്യകത പ്രധാനമായി ചര്‍ച്ചയില്‍ ഉയര്‍ത്തിയതായി പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള വിമാനയാത്രക്കാരുടെ എണ്ണം കൂടുകയും, വിദേശ ടൂറിസ്റ്റുകളുടെ വര്‍ധനയും കേന്ദ്രമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കേരളത്തിലെ വിമാനത്താവളങ്ങളെ ശക്തിപ്പെടുത്തുന്നതിനായി കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയുടെ പിന്തുണ ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാന സ്‌പോര്‍ട്‌സ്-ന്യുനപക്ഷ വകുപ്പുമന്ത്രി വി. അബ്ദുറഹ്മാന്‍, സിവില്‍ ഏവിയേഷന്‍ സെക്രട്ടറി വുംലുന്‍മാംഗ് വുല്‍നാം, എയര്‍പോര്‍ട്ട് അതോരിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ എം. സുരേഷ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കുകയും ചെയ്തു.