സ്വർണവിലയിൽ മുന്നേറ്റം; പവന് 400 രൂപ കൂടി

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. പവന് 400 രൂപയുടെയും വര്‍ധനവുണ്ടായി. ഇതോടെ ഗ്രാമിന് 7115 രൂപയും പവന് 56920 രൂപയുമാണ് വിപണിവില. ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59640 രൂപയാണ് സംസ്ഥാനത്തെ സ്വര്‍ണത്തിന്റെ റെക്കാര്‍ഡ് വില. ഇതോടെ മൂന്നു ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 1440 രൂപയുടെ വർദ്ധനവ് ഉണ്ടായി. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചു. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 5870 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. എന്നാല്‍ സ്വര്‍ണവിപണിയിലെ വില വര്‍ധന വെള്ളിയെ ബാധിച്ചില്ല. ഗ്രാമിന് 99 രൂപയാണ് ഇന്നത്തെ വിപണിവില.