അച്ചാർ, സോസ് ഉത്പന്നങ്ങളുമായി അദാനി വിൽമർ

എഫ്.എം.സി.ജി രംഗത്തെ മുന്‍നിരക്കാരായ അദാനി വില്‍മര്‍ അച്ചാര്‍, സോസ് ഉത്പന്നങ്ങളും വില്‍ക്കാനൊരുങ്ങുന്നു. ഈ രംഗത്തെ മുന്‍നിര കമ്പനികളിലൊന്നായ ജി.ഡി ഫുഡ്‌സിനെ ഏറ്റെടുക്കുന്നതോടെയാണിത്. കമ്പനി ഉത്പന്നങ്ങള്‍ പുറത്തിറക്കാനൊരുങ്ങുന്നത് ‘ടോപ്‌സ്’ എന്ന ബ്രാന്‍ഡിലാണ്. 80 ശതമാനം ഓഹരികൾ ആദ്യ ഘട്ടത്തിലും അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ബാക്കിയുള്ള 20 ശതമാനം ഓഹരികളും കൈമാറുന്ന രീതിയിലാണ് ഇടപാടെന്നാണ് പുറത്ത് വരുന്ന വിവരം.പാക്കേജ്ഡ് ഫുഡ് മേഖലയിലെ അവസരങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്താനും അതുവഴി വരുമാനം ഉയർത്താനും ഈ പുതിയ ഏറ്റെടുക്കലിലൂടെ അദാനി വില്‍മറിന് കഴിയും. ആദ്യ ഘട്ട ഏറ്റെടുക്കല്‍ നടത്തുന്നത് 603 കോടി രൂപയ്ക്കാണ്.
2023-24 സാമ്പത്തികവര്‍ഷം ജി.ഡി ഫുഡ്‌സിന് 386 കോടി രൂപയുടെ വിറ്റുവരവാണ് ഉണ്ടായിരുന്നത്. 1984 ൽ സ്ഥാപിതമായ കമ്പനി, അച്ചാര്‍, ജാം, ടൊമാറ്റോ കെച്ചപ്പ്, നൂഡില്‍ തുടങ്ങി നിരവധി ഉത്പന്നങ്ങള്‍ വിപണിയിലിറക്കുന്നുണ്ട്. രാജ്യമെമ്പാടുമായി 1,50,000 ഔട്ട്‌ലെറ്റുകൾ കമ്പനിക്ക് ഉണ്ട്. സിംഗപ്പൂര്‍ ആസ്ഥാനമായ വില്‍മര്‍ ഗ്രൂപ്പും അദാനി ഗ്രൂപ്പും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് അദാനി വില്‍മര്‍.അതെസമയം വില്‍മറുമായുള്ള സംയുക്ത സംരംഭത്തില്‍ നിന്ന് പിന്മാറാന്‍ അദാനി ഗ്രൂപ്പ് തീരുമാനിച്ചിട്ടുണ്ട്.
അദാനി വില്‍മറില്‍ അദാനി എന്റര്‍പ്രൈസസിനുള്ള 44 ശതമാനം ഓഹരികളാണ് വില്‍മറിന്റെ മാതൃ കമ്പനിയായ ലെന്‍സ് പിടിഇ ലിമിറ്റഡിന് (Lence Pte Ltd) കൈമാറുന്നത്. ഇതുവഴി 17,400 കോടി രൂപയാണ് അദാനി എന്റര്‍പ്രൈസസിന് കിട്ടുക.അദാനി എന്റര്‍പ്രൈസസ് വില്‍പ്പനയുടെ വിവരങ്ങള്‍ നേരത്തെ തന്നെ സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചിട്ടുണ്ട്. 31.06 ശതമാനം ഓഹരികളാണ് അദാനിയുടെ കൈവശമുള്ള ഓഹരികളില്‍ ലെന്‍സ് ലിമിറ്റഡ് വാങ്ങുന്നത്. എഫ്.എം.സി.ജി മേഖലയില്‍ നിന്ന് മാറി അടിസ്ഥാന മേഖലകളില്‍ നിക്ഷേപമിറക്കാനാണ് അദാനി എന്റര്‍പ്രൈസസിന്റെ നീക്കം.പുതിയ ഏറ്റെടുക്കല്‍ വാര്‍ത്തകള്‍ പുറത്തു വന്നതോടെ അദാനി വില്‍മര്‍ ലിമിറ്റഡിന്റെ ഓഹരികളും മുന്നേറി. രണ്ടു ശതമാനത്തിനടുത്ത് ഓഹരികള്‍ക്ക് രാവിലെ കുതിപ്പുണ്ടായി.