June 8, 2025

ഗൾഫിൽ നിന്ന് 16,800 കോടി സമാഹരിക്കാൻ നീക്കവുമായി അദാനി ഗ്രൂപ്പ്

0
images (1) (30)

ഗൾഫ് രാജ്യങ്ങളിൽ നിന്ന് ധനസമാഹരിക്കുന്നതിന്റെ ഭാഗമായി, ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി എന്റർപ്രൈസസ് 200 കോടി ഡോളർ (16,800 കോടി രൂപ) സമാഹരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. അബൂദബി ഇൻവസ്റ്റ്മെന്റ് അതോറിട്ടി, ഖത്തർ ഇൻവസ്റ്റ്മെന്റ് അതോറിട്ടി തുടങ്ങിയ സ്ഥാപനങ്ങളിലെ നിന്നും മറ്റുമായി 200 കോടി ഡോള (16, 800 കോടി രൂപ) സമാഹരിക്കാനുള്ള ചർച്ചകൾ നടന്നുവരികയാണ്. ഈ പണം മൂലധന നിക്ഷേപത്തിനും ചില കടബാധ്യതകൾ തീർക്കുന്നതിനും ഉപയോഗിക്കാനുള്ള ഉദ്ദേശം ഉണ്ട്. ഓഹരി വിൽപന ഈ മാസം അവസാനം നടത്താൻ പദ്ധതിയിട്ടിട്ടുണ്ട്.മെയ് 28ന് നടത്തിയ ബോർഡ് യോഗത്തിൽ 16,600 കോടി രൂപ സമാഹരിക്കുന്നതിന് വേണ്ടിയുള്ള ബോർഡ് യോഗം അംഗീകരിച്ചിരുന്നു. അദാനി എനർജി സൊല്യൂഷൻസ് കമ്പനിയും ഇതിന്‍റെ ഭാഗമായിട്ടുള്ള ഓഹരി വിറ്റു, ഇതുവഴി100 കോടി ഡോളർ സമാഹരിക്കാൻ സാധിച്ചു. ഇന്ത്യയിലെ വിവിധ മ്യൂച്വൽ ഫണ്ട് കമ്പനികളുമാണ് നോമുറ, ബ്ലാക് റോക്ക് തുടങ്ങിയ വിദേശ സ്ഥാപനങ്ങളുമാണ് സഹകരിച്ചത്.ഇപ്പോൾ, അദാനി എന്റർപ്രൈസസ് ചെറുകിട നിക്ഷേപകരിൽ നിന്ന് 800 കോടി രൂപ സമാഹരിച്ചു. അതേസമയം, കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 32,590 കോടിയുള്ള അവരുടെ കടബാധ്യത 43,718 കോടി രൂപയായി ഉയർന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 5,000 കോടി രൂപയുടെ ഹ്രസ്വകാല വായ്പകൾ ഉൾപ്പെടുന്നു, പുറത്ത് നിന്ന് വായിച്ചെടുക്കുന്ന തുക 29,511 കോടിയായി ഉയരുന്നു.

Leave a Reply

Your email address will not be published. Required fields are marked *